വെള്ളിക്കുളങ്ങര വനത്തിൽനിന്ന് കടത്തിയത് ഇരുനൂറോളം ചന്ദനത്തടികൾ
text_fieldsതൃശൂർ: വെള്ളിക്കുളങ്ങര വനമേഖലയിൽനിന്ന് 44 ചന്ദനത്തടികൾ മുറിച്ചുകടത്തിയത് പിടികൂടിയതിന് പിന്നാലെ വനംവകുപ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ ഇരുനൂറോളം ചന്ദനത്തടികൾ മുറിച്ചുകടത്തിയതായി കണ്ടെത്തി. പൂർണ വളർച്ചയെത്തിയാൽ കോടികൾ സർക്കാർ ഖജനാവിൽ എത്തേണ്ടിയിരുന്ന ചന്ദനമരങ്ങളാണ് നഷ്ടപ്പെട്ടത്. റേഞ്ച് ഓഫിസർ ഭാസി ബാഹുലേയെൻറ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് കോടശ്ശേരി റിസർവിലെ മേച്ചിറക്കുന്നിൽ പരിശോധന നടത്തിയത്.
ഉന്നതോദ്യോഗസ്ഥരുടെ ശരിയായ നിരീക്ഷണം വനസംരക്ഷണ കാര്യത്തിൽ ഉണ്ടായില്ലെന്ന് വിജിലൻസ് കണ്ടെത്തിയെന്നാണ് സൂചന. 44 ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതിന് തൊണ്ടിസഹിതം പിടിയിലായ നാലു പ്രതികൾ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽവാങ്ങി കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് വകുപ്പ്. വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസർക്കാണ് അന്വേഷണചുമതല.
കോടികൾ നഷ്ടംവന്ന ഈ കേസുകളിൽ വെറും നാലു ലക്ഷത്തിന് താഴെയാണ് സർക്കാർ നഷ്ടം കണക്കാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.