മുന്തിരി കയറ്റിയ ലോറിയിൽ കടത്തിയ 2,600 ലിറ്റർ സ്പിരിറ്റ് പിടികൂടി
text_fieldsമണ്ണുത്തി: തിരുവാണിക്കാവിൽ മുന്തിരി കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 2,600 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന പാലക്കാട് പള്ളിപ്പുറം കള്ളിക്കാട് കേത്തപ്പൻ വീട്ടിൽ ഹരി, തൃശൂർ കുറുമ്പിലാവ് സ്വദേശി പുളിപറമ്പിൽ പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരിൽ നിന്നും 79 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിന് മുകളിലായി മുകളിൽ മുന്തിരി പെട്ടികൾ നിരത്തിയിരുന്നു. ബാംഗ്ലൂരിൽനിന്ന് കടത്തിയ സ്പിരിറ്റ് മണ്ണുത്തിയിൽ പ്രദീപിനെ ഏൽപ്പിക്കുന്നതിനാണ് ഹരി എത്തിയത്.
സ്പിരിറ്റ് ലോറി എടുക്കുന്നതിനായി പ്രദീപ് കൊടുങ്ങല്ലൂർ സ്വദേശി ജിനീഷുമായി മണ്ണുത്തിയിൽ കാറിൽ എത്തി വണ്ടി കൈമാറാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘമെത്തി ലോറി പിടിച്ചെടുത്തു.
അതിനിടെ ജിനീഷ് കാറുമായി കടന്നു. പ്രദീപിനെയും ലോറി ഡ്രൈവർ ഹരിയെയും സംഭവ സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. കൃസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി വ്യജമദ്യം നിർമിക്കുന്നതിനായാണ് സ്പിരിറ്റ് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.