എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളത്തിലെ 48 തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsഎറിയാട്: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളത്തിലെ 48 തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി.
അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽനിന്ന് ശനിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിനു പോയ പെരിഞ്ഞനം സ്വദേശി കിഴക്കേടത്ത് ജിബിന്റെ ‘വരാഹം’ ഇൻബോർഡ് വള്ളമാണ് അഴീക്കോട് അഴിമുഖത്തിന് വടക്കു പടിഞ്ഞാറ് എട്ട് നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്. രാവിലെ 7.30ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് അസി. ഡയറക്ടർ എം.എഫ്. പോളിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥരായ വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, റെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ, വിജീഷ്, ബോട്ട് സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ റോക്കി എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.