Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൗ​മാ​ര​ക്കാ​രി​യെ...

കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച 58കാ​ര​ന് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

text_fields
bookmark_border
rigorous imprisonment
cancel
camera_alt

ക്രി​സോ​സ്റ്റം ബ​ഞ്ച​മി​ൻ

തൃ​ശൂ​ർ: മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന്​ ഏ​ഴു​വ​ര്‍ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​ഞ്ചേ​രി​ച്ചി​റ ക്രി​സോ​സ്റ്റം ബ​ഞ്ച​മി​നെ (58) ആ​ണ് തൃ​ശൂ​ർ ഒ​ന്നാം അ​ഡീ. ജി​ല്ല കോ​ട​തി ശി​ക്ഷി​ച്ച​ത്. 2017 ന​വം​ബ​ർ 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ്​ കൗ​മാ​ര​ക്കാ​രി എ​ത്തി​യ​ത്. പെ​ൺ​കു​ട്ടി വി​ദേ​ശ​ത്തെ​ത്തി​യ ശേ​ഷം അ​വി​ട​ത്തെ സ്കൂ​ളി​ലാ​ണ് വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മാ​താ​വ് ഇ-​മെ​യി​ൽ മു​ഖേ​ന പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഒ​ല്ലൂ​ർ പൊ​ലീ​സാ​ണ്​ അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ​രാ​തി​യി​ലു​ണ്ടാ​യ കാ​ല​താ​മ​സം കാ​ണി​ച്ച് പ്ര​തി ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യാ​ണ് ഹാ​ജ​രാ​യ​ത്. വി​ധി പ​റ​യു​ന്ന ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsrigorous imprisonmentattack against girl
News Summary - 58-year-old man who molested a teenage girl was sentenced to seven years of rigorous imprisonment and a fine.
Next Story