Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2021 12:50 PM IST Updated On
date_range 5 May 2021 12:50 PM ISTസ്വപ്നമൊരു ചാക്ക്
text_fieldsbookmark_border
തെരഞ്ഞെടുപ്പ് കഴിഞ്ഞു. തൃശൂർ ജില്ലയിലെ 13 മണ്ഡലത്തിനും പുതിയ പ്രതിനിധികളായി. സത്യപ്രതിജ്ഞ കഴിയുന്നതോടെ അവരാണ് നമ്മുടെ എം.എൽ.എമാർ. ചിലർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടവർ. വേറെ ചിലർ പുതുമുഖങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ടർമാർക്ക് ഉറപ്പുകൾ പലതും കൊടുത്തിട്ടുണ്ട്. എന്തെല്ലാമാണ് നിയുക്ത എം.എൽ.എമാർ മണ്ഡലത്തിനായി കാത്തുവെക്കുന്ന പരിഗണനകൾ?
തൃശൂർ -പി. ബാലചന്ദ്രൻ
- പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുന്നതോടെ തൃശൂർ മൃഗശാല നിലകൊള്ളുന്നിടത്ത് കൾചറൽ ആൻഡ് എത്തിനിക് വാല്യൂ ആഡഡ് സോണിന് തുടക്കം കുറിക്കും. ഗ്രാമീണ ഉൽപന വിപണന കേന്ദ്രത്തിനൊപ്പം വിദേശ വസ്തു വിൽപന സ്റ്റാളും ഒരുക്കും. ഒപ്പം രണ്ടേക്കറിൽ സാംസ്കാരിക വിനിമയ പ്രവർത്തനങ്ങളും പരിപാടികളും ആവിഷ്കരിക്കും.
- മണ്ണുത്തി-പുഴക്കൽ റോഡ് വികസനം. ഇതിലൂടെ തൃശൂർ നഗരത്തിലെ തിരക്ക് കുറക്കാനാവും
- തൃശൂരിലെത്തുന്നവർക്ക് സൗജന്യ ശൗചാലയങ്ങളും ബാത്ത്റൂമുകളും ഒരുക്കും
- തൃശൂരിനെ പൈതൃക നഗരിയായി നിലനിർത്തി പടിഞ്ഞാറേ കോട്ട, -കിഴക്കേക്കോട്ട വികസനം
- പുഴയ്ക്കൽ ഗതാഗത ഹബ് യാഥാർഥ്യമാക്കും. ഒപ്പം ശക്തനെയും ഗതാഗത ഹബാക്കി തീർക്കും
- വഞ്ചിക്കുളം വൃത്തിയാക്കി ഹെറിറ്റേജാക്കി സംരക്ഷിക്കും. സമീപമുള്ള തരിശു പാടശേഖരങ്ങളിൽ കൃഷിയിറക്കും
- വിദ്യാർഥികൾക്ക് നഗരഹൃദയത്തിൽ മാന്യമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ഭോജനശാലകൾ. എം.എൽ.എ ഫണ്ടിൽനിന്ന് ഇതിന് പണം വകയിരുത്തും
- വിശപ്പുരഹിത തൃശൂർ സൃഷ്ടിക്കും. തൃശൂരിൽ എത്തുന്ന വിശപ്പ് അനുഭവിക്കുന്നവർക്ക് ഭക്ഷണം കഴിക്കുന്നതിനായി ഔട്ട്ലറ്റ് ഉണ്ടാക്കും.
വടക്കാഞ്ചേരി -സേവ്യർ ചിറ്റിലപ്പിള്ളി
- ലൈഫ് ഫ്ലാറ്റ് സമുച്ചയം നിർമാണം പൂർത്തീകരിച്ച് അർഹതയുള്ള ഭവനരഹിതർക്ക് നൽകും.
- വടക്കാഞ്ചേരിയുടെ സമഗ്രവികസനമാണ് ലക്ഷ്യം. എം.എൽ.എയുടെ കരുതലും സംരക്ഷണവുമായി ജനകീയ വികസന പദ്ധതികൾ നടപ്പാക്കും.
- തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുകുളങ്ങളും കിണറുകളും പുനരുജ്ജീവിപ്പിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കും.
- വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പൊതുഗതാഗത സൗകര്യങ്ങളുടെയും കാലാനുസൃത മാറ്റത്തിന് പ്രായോഗിക പരിഹാരമുണ്ടാക്കും.
- ഗവ. മെഡിക്കൽ കോളജിനെ മികച്ച ആധുനിക ചികിത്സ കേന്ദ്രമാക്കും. രോഗീസൗഹൃദ ചികിത്സ ഉറപ്പുവരുത്തും.
- വാഴാനി -പൂമല -ചെപ്പാറ- വിലങ്ങൻകുന്ന് ടൂറിസം കോറിഡോർ പദ്ധതി ക്രിയാത്മകമായി നടപ്പാക്കും. കോറിഡോർ പദ്ധതിയുടെ ഭാഗമായി അടാട്ട് കോൾ പാടങ്ങളും വിലങ്ങൻകുന്നും പൂമല-പത്താഴക്കുണ്ട്- വാഴാനി ഡാമുകളും ചെപ്പാറയും ഉൾപ്പെടുന്നതോടെ നിരവധി പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും.
- തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകളും സംസ്ഥാന സർക്കാറിെൻറ ഫണ്ടുകളുമുപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനവും സ്ത്രീ ശാക്തീകരണ പദ്ധതികളും നടപ്പാക്കും.
- മെഡിക്കൽ കോളജും ആരോഗ്യ സർവകലാശാലയും ഉൾപ്പെടുന്ന മുളങ്കുന്നത്തുകാവിനെ കേരളത്തിലെ പ്രധാന ആരോഗ്യ കേന്ദ്രമാക്കി മാറ്റും.
- പഴയ നെഞ്ചുരോഗാശുപത്രിയെ മധ്യകേരളത്തിലെ പ്രധാന കാൻസർ ചികിത്സ കേന്ദ്രമാക്കി മാറ്റും.
- അത്താണി, -മുണ്ടൂർ വ്യവസായ എസ്റ്റേറ്റുകൾ അടിസ്ഥാന സൗകര്യ വികസനം നടത്തി വൻ തൊഴിലിടമായി വിപുലീകരിക്കും.
കുന്നംകുളം -എ.സി. മൊയ്തീൻ
- മണ്ഡലത്തിെൻറ സമഗ്ര വികസനം നടപ്പാക്കും.
- കിഫ്ബി വഴി സമഗ്ര നഗരവികസനം.
- പുതിയ സ്വയം സംരംഭങ്ങൾ സൃഷ്ടിക്കും.
- വ്യാപാര വികസനത്തിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
- ടൂറിസം വികസനം രണ്ടാം ഘട്ടം നടപ്പാക്കും.
- കുന്നംകുളം മോഡൽ മാലിന്യ സംസ്കരണ പദ്ധതി വിപുലീകരണം.
- വ്യവസായ എസ്റ്റേറ്റ് ആരംഭിച്ച് വ്യവസായ- തൊഴിൽ മേഖല സൃഷ്ടിക്കും. നവ സംരംഭകർക്ക് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും.
- വിജ്ഞാനാധിഷ്ഠിത തൊഴിലവസരങ്ങൾ. ഐ.ടി സംരംഭങ്ങൾക്ക് തുടക്കം.
- കാർഷിക വികസനത്തിെൻറ ഭാഗമായി മൂല്യവർധിത ഉൽപന്ന വിപണി കണ്ടെത്തും. നെല്ല്, തേങ്ങ, മാങ്ങ വിപണനം സജീവമാക്കും.
- കുടിവെള്ള പ്രശ്നങ്ങൾക്ക് ജലലഭ്യത ഉറപ്പുവരുത്താൻ പ്രത്യേക ജല സംരക്ഷണ പദ്ധതി. എല്ലാ വീട്ടിലും മഴവെള്ളം ഉപയോഗിച്ച് കിണർ റീചാർജിങ് സംവിധാനം ഒരുക്കും.
- ഗ്രാമീണ റോഡുകളുടെ നവീകരണം.
- സമ്പൂർണ പാർപ്പിടം ഉറപ്പുവരുത്തൽ.
ഗുരുവായൂർ -എൻ.കെ. അക്ബർ
- മുൻഗണനയിൽ ആദ്യത്തേത് കുടിവെള്ള ക്ഷാമ പരിഹാരമാണ്. കരുവന്നൂര് ശുദ്ധജല പദ്ധതിയിലൂടെ ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായിട്ടുണ്ട്. ഇതുപോലെ കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളുെപ്പടെ മറ്റു ഭാഗങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കും.
- ഫിഷറീസ്, ലക്ഷംവീട്, മത്സ്യത്തൊഴിലാളി ഉൾപ്പടെയുള്ള കോളനികൾ നവീകരിക്കും.
- ബിഡി, മത്സ്യത്തൊഴിലാളി മേഖലകളിലെ തൊഴിലില്ലായ്മ പരിഹാരിക്കും.
- ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉൾെപ്പടെ ഗുരുവായൂരിലേക്കായി പ്രത്യേക വികസന പാക്കേജ്.
- തീരമേഖലയിലെ രാമച്ച കൃഷിക്ക് ഗുണകരമാകുന്ന പദ്ധതികൾ ആവിഷ്കരിക്കും.
- തൃശൂർ,- പൊന്നാനി കോൾപടവുകളുടെ ഭാഗമായ മണ്ഡലത്തിലെ കോൾ പാടങ്ങളിലേക്കായി പ്രത്യേക പദ്ധതി തയാറാക്കും
- ചാവക്കാട് കോടതിക്കായി സമുച്ചയവും ലക്ഷ്യ പദ്ധതിയാണ്.
- ഗുരുവായൂർ ചക്കംകണ്ടം, ബ്ലാങ്ങാട് ഉൾെപ്പടെ മേഖലയിലെ ബീച്ചുകൾ ഉൾപ്പെടുത്തി പ്രത്യേക ടൂറിസം പാക്കേജും ആലോചനയിലുണ്ട്.
ഇരിങ്ങാലക്കുട -പ്രഫ. ആർ. ബിന്ദു
- കുടിവെള്ള പ്രശ്നം പരിഹരിക്കും.
- തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുൻഗണന നൽകും.
- പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സര്ക്കാറിെൻറ ജനോപകാരപ്രദമായ പദ്ധതികൾക്ക് തുടർച്ച.
- ഇരിങ്ങാലക്കുടയുടെ സാംസ്കാരിക തനിമയും വിദ്യാഭ്യാസ ഉയർച്ചയും ലക്ഷ്യം.
- പ്രഫ. കെ.യു. അരുണന് എം.എല്.എ കൊണ്ടുവന്ന വിവിധ പദ്ധതികളുടെ പൂർത്തീകരണം.
- റോഡ് നവീകരണം, പുതിയ റോഡുകളുടെ നിര്മാണം അടക്കം പശ്ചാത്തല സൗകര്യ വികസനം.
- സര്ക്കാര് ആശുപത്രിയുടെ നവീകരണം, ആരോഗ്യ മേഖലയിലെ വ്യത്യസ്ത പദ്ധതികളുടെ തുടർച്ച.
കൊടുങ്ങല്ലൂർ -വി.ആർ. സുനിൽകുമാർ
- നിയോജക മണ്ഡലത്തിലെ കുടിവെള്ളപ്രശ്ന പരിഹാരം. മുനിസിപ്പാലിറ്റി ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ജലനിധി പദ്ധതി മുഖേനയാണ് ജലവിതരണം നടത്തുന്നത്. ഈ പദ്ധതിയിൽ നേരിട്ട് വാട്ടർ അതോറിറ്റിക്ക് ഇടപെടുന്നതിന് പരിമിതി ഉണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കും.
- പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ഹൈടെക് ആക്കും.
- കാർഷിക മേഖല -തരിശുരഹിത മണ്ഡലം എന്ന കാഴ്ചപ്പാടിൽ ഊന്നി ഈ മേഖലയെ സമ്പുഷ്ടമാക്കും.
- കൊടുങ്ങല്ലൂർ പൈതൃക ടൂറിസം ഹബ് ആയി ഉയർത്തും. മാള പഞ്ചായത്തിെൻറ സഹകരണത്തോടെ മാള കടവ് ജലപാതയും ബോട്ട് ജെട്ടിയും അനുബന്ധ പദ്ധതികളും. മണ്ഡലത്തിലെ മറ്റു കടവുകളും ഇതിെൻറ ഭാഗമാക്കാനുള്ള നടപടി സ്വീകരിക്കും.
- ടൂറിസം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് നാടിെൻറ സാമ്പത്തിക അഭിവൃദ്ധി കൂട്ടാൻ കഴിയും.
- നിയോജക മണ്ഡലത്തിലെ പൊതുമേഖല സംരംഭക സ്ഥാപങ്ങൾ നവീകരിച്ച് കാര്യക്ഷമമാക്കി തൊഴിൽ സാധ്യതകൾ വർധിപ്പിക്കും.
- അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിെൻറ ഭാഗമായി എല്ലാ പൊതുമരാമത്ത് റോഡുകളും ആധുനിക സാങ്കേതിക വിദ്യയായ ബി.എം ആൻഡ് ബി.സി രീതിയിൽ നവീകരിക്കും.
- കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കാൻ തീരുമാനിച്ച നാലു പാലങ്ങളുടെ നിർമാണം ആരംഭിക്കും.
കയ്പമംഗലം ഇ.ടി. ടൈസൺ
- ജലാശയങ്ങൾ ഉപയോഗപ്പെടുത്തി ബഹുമുഖമായ സമഗ്ര മത്സ്യകൃഷി പദ്ധതിയാണ് രണ്ടാമൂഴത്തിലെ പ്രഥമ പരിഗണന. മണ്ഡലത്തിലെ അയ്യായിരത്തോളം പൊതു -സ്വകാര്യ കുളങ്ങളിലും തോടുകളിലും മറ്റും നടപ്പാക്കുന്ന പദ്ധതിയിലൂടെ നല്ലയിനം മത്സ്യലഭ്യത ഉറപ്പാക്കും. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ജലമലിനീകരണം ഒഴിവാക്കുക, ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നു.
- മറ്റൊരു പ്രധാന പരിഗണന അഴീക്കോട് - മുനമ്പം പാലമാണ്. വരുന്ന കാലയളവിൽ തന്നെ പാലം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. പൈലിങ് ടെൻഡർ ചെയ്ത് പൂർത്തിയാക്കി കഴിഞ്ഞാൽ സാങ്കേതിക അനുമതി ലഭിക്കും.
- അഴീക്കോട് ഫിഷ് ലാൻഡിങ് നിർമാണം പുനരാരംഭിക്കണം.
- ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ തലത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്ന അടിസ്ഥാന തലം മുതലുള്ള സമഗ്ര പരിപാടിയാണ് മറ്റൊരു പ്രധാന ലക്ഷ്യം.
- ശുദ്ധജല ലഭ്യത സാർവത്രികമാക്കാനുള്ള പ്രവർത്തനങ്ങൾ
- തീര സംരക്ഷണം
- മത്സ്യമേഖല കേന്ദ്രീകരിച്ച് കൊണ്ടുവന്ന എസ്.എൻ. പുരം, കയ്പമംഗലം പഞ്ചായത്തുകളിലെ മത്സ്യസംസ്കരണ കേന്ദ്രം.
- സാമൂഹിക സൗഹാർദങ്ങൾ ഊട്ടിയുറപ്പിക്കുന്നതും തൊഴിൽ സാധ്യതകൾ ഉണ്ടാക്കുന്നതുമായ സംരംഭങ്ങൾ.
- നിലവിൽ നിർമാണം നടക്കുന്ന ശാന്തിപുരം പി.എ. സെയ്തുമുഹമ്മദ് സ്മാരക സംസ്കാരിക സമുച്ചയം, അഴീക്കോട് റീഹാബിലിറ്റേഷൻ സെൻറർ, എറിയാട്, എടവിലങ്ങ് സ്കൂളുകൾ, ഐ.ടി.ഐ കെട്ടിടം എന്നിവയുടെ പൂർത്തീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story