10 കിലോ കഞ്ചാവുമായി യു.പി സ്വദേശി പിടിയിൽ
text_fieldsതൃശൂർ: തിരൂരിൽ 10 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദ് കുമാറിനെയാണ് വിയ്യൂർ പൊലീസും സിറ്റി പൊലീസ് സാഗോക് ടീമും ചേർന്ന് പിടികൂടിയത്. ഒറീസയിൽനിന്ന് ട്രയിനിൽ തൃശൂരിലെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
റെയില്‍വേ സ്റ്റേഷനില്‍നിന്ന് കഞ്ചാവുമായി തിരൂർ സെന്ററിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഗോവിന്ദ് കുമാര്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളിലെ ഇടനിലക്കാര്‍ക്കാണ് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നതെന്ന് വിയ്യൂര്‍ എസ്.ഐ കെ.സി. ബൈജു അറിയിച്ചു. എസ്.ഐ എബ്രഹാം വർഗീസ്, സിറ്റി പൊലീസ് കമീഷണറുടെ സാഗോക് ടീമംഗങ്ങൾ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.