സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ കെ-റെയിലിനെതിരെ പ്രമേയം പാസായി
text_fieldsഇരിങ്ങാലക്കുട (തൃശൂർ): പരിസ്ഥിതി ആഘാത പഠനം നടത്താതെ നടപ്പാക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് സി.പി.എം അംഗം പ്രസിഡന്റായ വേളൂക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
18 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫ്, കോണ്‍ഗ്രസ് എന്നിവർക്ക് എട്ടും ബി.ജെ.പിക്ക് രണ്ടും പേരാണ് ഉള്ളത്. ബി.ജെ.പിയുടെ വോട്ടടക്കം പ്രമേയത്തിന് അനുകൂലമായതോടെയാണ് പാസായത്.
കോണ്‍ഗ്രസ് അംഗമായ പി.വി. മാത്യു അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായതിനാൽ പങ്കെടുത്തില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ അറിയിച്ചു. നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ വിൻസന്റ് കാനംകുടം പ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.