വനിത പൊലീസിനെ വാറന്റ് പ്രതി മർദിച്ചു
text_fieldsചെറുതുരുത്തി: വനിത പൊലീസിനെ വാറന്റ് പ്രതി മർദിച്ചു. ബുധനാഴ്ച വൈകീട്ട് പ്രതിയെ അന്വേഷിച്ച് വനിത പൊലീസും മകനും ചെറുതുരുത്തിയിലെ പ്രതിയുടെ സ്ഥാപനത്തിൽ എത്തിയപ്പോഴാണ് ജനങ്ങൾ കാൺകെ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സീനിയർ വനിത പൊലീസ് ഓഫിസറെയും സ്കൂൾ വിദ്യാർഥിയായ മകനെയും പ്രതി മർദിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വാറന്റ് കേസിൽ പ്രതിയായ ചെറുതുരുത്തി പുതുശ്ശേരി അലിയെ (46) റിമാൻഡ് ചെയ്തു. മർദനത്തിനും മാനഹാനി വരുത്തിയതിനും ചെറുതുരുത്തി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.