ഹെല്‍മറ്റില്ലാത്തത് ചോദിച്ച പൊലീസുകാരനോട് തട്ടിക്കയറി; വനിത കൗൺസിലർക്കെതിരെ കേസ്
text_fieldsതൃശൂര്‍: ഹെല്‍മറ്റില്ലാതെ ഓടിച്ച വാഹനം തടഞ്ഞ പൊലീസുദ്യോഗസ്ഥന് നേരെ തട്ടിക്കയറിയ കോൺഗ്രസ് കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാര്യാട്ടുകര ഡിവിഷൻ കൗൺസിലർ ലാലി ജയിംസിനെതിരെയാണ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഈസ്റ്റ് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോർപറേഷന് ഓഫിസിന് സമീപം ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ലാലി ജയിംസിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ തടയുകയായിരുന്നു. കൗൺസിലർ ആണെന്ന് അറിയിച്ചപ്പോൾ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണെന്ന് പറഞ്ഞ പൊലീസുകാരന് േനരെ തട്ടിക്കയറുകയായിരുന്നു. ഇതോടെ പിഴയൊടുക്കണമെന്ന് പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതോടെ മോശമായി പെരുമാറുകയായിരുന്നത്രെ.
ട്രാഫിക് പൊലീസുകാരെൻറ പരാതിയിലാണ് കേസെടുത്തത്. നേരേത്ത തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒ.പി വിഭാഗത്തിൽ കയറിയപ്പോൾ മാസ്ക് ധരിക്കാൻ നിർദേശിച്ച ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും അസഭ്യം വിളിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഈ പരാതിയിൽ ഹൈകോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.