ഖാർഗെയുടെ സ്ഥാനാരോഹണം; പ്രതിനിധികളായി വിൻസെന്‍റും ടാജറ്റും
text_fieldsതൃശൂർ: എ.ഐ.സി.സി പ്രസിഡന്‍റായി ചുമതലയേറ്റ മല്ലികാർജുൻ ഖാർഗെക്ക് അഭിനന്ദനമറിയിച്ച് തൃശൂർ ഡി.സി.സി. ഖാർഗെ ചുമതലയേറ്റെടുത്ത ചടങ്ങിൽ യു.ഡി.എഫിനെ പ്രതിനിധാനം ചെയ്ത് ചെയർമാൻ എം.പി. വിൻസെന്‍റും ഡി.സി.സിയെ പ്രതിനിധാനം വൈസ് പ്രസിഡന്‍റും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റും പങ്കെടുത്തു.
അതേസമയം, ഇരുവരുടെയും യാത്ര പുതിയ ചർച്ചയിലേക്കും മാറിയിട്ടുണ്ട്. ഏറെക്കാലമായി നാഥനില്ലാത്ത അവസ്ഥയിലാണ് ജില്ലയിലെ എ ഗ്രൂപ്. മുതിർന്ന നേതാക്കളായ പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻ കുട്ടി, കെ.പി. വിശ്വനാഥൻ എന്നിവരാണ് ഗ്രൂപ് നേതാക്കളായി മുന്നിലുള്ളത്.
അതൃപ്തിയിലാണെങ്കിലും പരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തിരുന്നു. എന്നാൽ, യു.ഡി.എഫ് ചെയർമാനായി വിൻസെന്‍റിനെ നിയമിച്ചതോടെ അതൃപ്തി രൂക്ഷമായി. തലമുറ മാറ്റമെന്നാണ് ഗ്രൂപ്പിലുള്ളവർ പറഞ്ഞതെങ്കിലും കെ.സി. വേണുഗോപാലിന്‍റെ പൂർണ നിയന്ത്രണത്തിലേക്ക് പാർട്ടി മാറിയതോടെ ഗ്രൂപ് മാറ്റ സൂചനയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.