Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാൻ സിഗ്നൽ പോസ്റ്റിൽ...

വാൻ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
Accident
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ പു​തു​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ അ​പ​ക​ട​ത്തി​ൽ​പെട്ട പി​ക് അ​പ് വാ​ൻ

ആ​മ്പ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ നി​യ​ന്ത്ര​ണം വി​ട്ട പി​ക് അ​പ് വാ​ൻ സി​ഗ്ന​ൽ പോ​സ്റ്റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. തൊ​ടു​പു​ഴ സ്വ​ദേ​ശി ദി​ലീ​പി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന പി​ക് അ​പ് വാ​ൻ ബ​സി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ ഇ​ടി​ച്ച് ഡി​വൈ​ഡ​റി​ൽ സ്ഥാ​പി​ച്ച സി​ഗ്ന​ൽ പോ​സ്റ്റ് റോ​ഡി​ലേ​ക്ക് വീ​ണു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​റി​ഞ്ഞ വാ​നി​ൽ നി​ന്ന് ഡ്രൈ​വ​റെ നാ​ട്ടു​കാ​രാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് ക്രെ​യി​ൻ എ​ത്തി​ച്ചാ​ണ് വാ​ഹ​നം നീ​ക്കി​യ​ത്. പു​തു​ക്കാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ ബ​സു​ക​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് അ​ശ്ര​ദ്ധ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​തു​മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ മു​മ്പും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsaccident
News Summary - Accident
Next Story