ഓട്ടോറിക്ഷയും ടെമ്പോ വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്; പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ നാല് പേരും
text_fieldsപൂങ്ങോട് നിലപ്പനപ്പാറ ക്വാറിക്ക് സമീപം ഓട്ടോറിക്ഷയും ടെമ്പോവാനും കൂട്ടിയിടിച്ച് മറിഞ്ഞ നിലയിൽ
എരുമപ്പെട്ടി: ഓട്ടോറിക്ഷയും ടെമ്പോവാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച നാല് പേർക്കും ടെമ്പോവാൻ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഓട്ടോ ഓടിച്ചിരുന്ന വരവൂർ വലിയകത്ത് വീട്ടിൽ ഷെരീഫ് (50), ഭാര്യ ജസീല (38), മകൾ ഫസീഹ(11), മാതാവ് മിസിരിയ (76) എന്നിവർക്കും ടെമ്പോവാൻ ഓടിച്ചിരുന്ന വല്ലച്ചിറ സ്വദേശിയായ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെയും മകൾ ഫസീഹയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റണ്ട-വരവൂർ റോഡിലെ പൂങ്ങോട് നിലപ്പനപ്പാറ ക്വാറിക്ക് സമീപമായിരുന്നു അപകടം. കുണ്ടന്നൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയും എതിർ ഭാഗത്തുനിന്ന് വരികയായിരുന്ന ബോഡി കെട്ടിയ ടെമ്പോവാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും മറിഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരും അതുവഴി വന്ന വാഹനങ്ങളിലും കയറ്റിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.