ജയിലിൽ ആദരമേറ്റുവാങ്ങി മോഷണക്കേസ് പ്രതി; ലൈബ്രറിക്ക് നൽകിയത് അരലക്ഷം രൂപയുടെ പുസ്തകങ്ങൾ
text_fieldsതൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലേക്ക് തടവുകാരൻ സംഭാവന ചെയ്തത് അരലക്ഷം രൂപയുടെ പുസ്തകങ്ങൾ. മോഷണക്കേസിൽ അഞ്ചുവർഷത്തെ തടവ് ശിക്ഷയനുഭവിക്കുന്ന ഒറ്റപ്പാലം സ്വദേശി സജീവനാണ് പുസ്തകങ്ങൾ സമ്മാനിച്ചത്. പുസ്തകങ്ങളെയും വായനയെയും ഹൃദയത്തിലേറ്റിയ സജീവന് ആദരവൊരുക്കിയാണ് ജയിലധികൃതർ ഇത്തവണ വായനദിനം ആചരിച്ചത്.
2020ൽ വിയ്യൂരിൽ എത്തിയ ഇദ്ദേഹം കൂട്ടിന് തെരഞ്ഞെടുത്തത് ജയിൽ ലൈബ്രറിയെയാണ്. തടവുകാർക്ക് ജയിലിൽ ജോലി ചെയ്യണമെന്നതിനാൽ, പ്രായം അറുപതിനോടടുത്ത സജീവന് ഉദ്യോഗസ്ഥർ ജോലി നൽകിയത് ലൈബ്രറിയിൽ. ലൈബ്രേറിയനെ സഹായിക്കുന്നതിനൊപ്പം സജീവൻ ലൈബ്രറിയിലെ പതിനായിരത്തിലധികം പുസ്തകങ്ങൾ വായന പൂർത്തിയാക്കി.
ലൈബ്രറി ജോലിക്ക് ലഭിക്കുന്ന ശമ്പളത്തിൽനിന്ന് മാറ്റിവെച്ച അരലക്ഷം രൂപയുടെ പുസ്തകമാണ് വായനദിനത്തിൽ ലൈബ്രറിക്കായി സമ്മാനിച്ചത്. സൂപ്രണ്ട് എ. സുരേഷ്, ജോ. സൂപ്രണ്ട് രവീന്ദ്രൻ, വെൽഫെയർ ഓഫിസർ തോമസ് എന്നിവരും ജയിൽ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.