വൃത്തിഹീനമായ മൂന്ന് കടകൾക്കെതിരെ നടപടി
text_fieldsചെന്ത്രാപ്പിന്നി: സംസ്ഥാന സർക്കാറിന്റെ ഹെൽത്തി കേരളയുടെ ഭാഗമായി എടത്തിരുത്തി ഗ്രാമപഞ്ചായത്തും ചാമക്കാല കുടുംബരോഗ്യകേന്ദ്രവും സംയുക്തമായി പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, ബേക്കറി, കൂൾബാർ, കാറ്ററിങ് യൂനിറ്റ് തുടങ്ങിയവയിൽ പരിശോധന നടത്തി. ചെന്ത്രാപ്പിന്നി സെൻറർ, ചാമക്കാല എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ മൂന്ന് കടകൾക്കെതിരെ നോട്ടീസ് നൽകി.
ജല പരിശോധന റിപ്പോർട്ടില്ലാത്ത ആറ് ഭക്ഷ്യസ്ഥാപനങ്ങൾ, സാനിറ്ററി സർട്ടിഫിക്കറ്റില്ലാത്ത അഞ്ച് കടകൾ, ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാർ എന്നിവ പരിശോധനയിൽ കണ്ടെത്തി. നിശ്ചിത സമയത്തിനുള്ളിൽ നോട്ടീസ് ലഭിച്ച് കുറവ് പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. ബിനോയ് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. അനീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ബി. ബിനോയ്, ആർ. കൃഷ്ണകുമാർ, വി.എം. ലിനി, വി.ഇ.ഒ ഷിനി, പഞ്ചായത്ത് ക്ലർക്ക് സജീഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.