ആളൂരിലെ അനധികൃത കോഴിഫാമിനെതിരെ നടപടി വേണം - മനുഷ്യാവകാശ കമീഷൻ
text_fieldsതൃശൂർ: ആളൂർ പഞ്ചായത്ത് മസ്ജിദ് റോഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോഴി ഫാം 15 ദിവസത്തിനകം നിയമാനുസൃതമായ ലൈസൻസ് വാങ്ങി മറ്റൊരു സ്ഥലത്ത് പ്രവർത്തനം ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഇല്ലെങ്കിൽ കോഴിഫാം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടു.
ഇപ്പോൾ ഫാം പ്രവർത്തിക്കുന്ന സ്ഥലത്ത് പരിസരവാസികൾക്ക് ശല്യമുണ്ടാകുന്ന തരത്തിൽ മരങ്ങളുണ്ടെങ്കിൽ പഞ്ചായത്ത് സെക്രട്ടറി പരിശോധിച്ച് മുറിച്ചു നീക്കി പഞ്ചായത്ത് കുളം മാലിന്യമുക്തമാക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ആളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമീഷൻ നിർദേശം നൽകിയത്. കോഴിഫാമിൽനിന്നുള്ള അസഹനീയമായ ദുർഗന്ധത്തിനെതിരെ തുമ്പൂർ സേന റോഡ് സ്വദേശി തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി. ആളൂർ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു.കോഴിഫാം നടത്തുന്നയാളിന് ലൈസൻസ് വാങ്ങാൻ നിർദേശം നൽകിയിട്ടും വാങ്ങിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.