മണലിൽ മത്സ്യ കന്യക തീർത്ത് അഫ്നാൻ
text_fieldsആറാട്ടുപുഴ: നേരം പോക്കിനായി അഫ്നാൻ മണലിൽ തീർത്ത മത്സ്യകന്യക നാട്ടുകാർക്ക് കൗതുകമായി. ഹരിപ്പാട് ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന ആറാട്ടുപുഴ കൊക്കാടൻ പറമ്പിൽ അഫ്നാനാണ് തൻ്റെ വീടിൻ്റെ മുന്നിലുള്ള കടൽ തീരത്ത് മണ്ണിൽ മത്സ്യകന്യകയുടെ മനോഹര ശില്പം തീർത്തത്.
ചിത്രകലയിൽ താത്പര്യമുള്ള അഫ്നാൻ തൻ്റെ യൂടൂബ് ചാനലി'ൽ പ്രസിദ്ധീകരിക്കുന്നതിനാണ് മത്സ്യകന്യകയെ നിർമിച്ചത്. പേപ്പറിൽ ചിത്രങ്ങൾ വരച്ചിട്ടുള്ള അഫ്നാൻ ലോക്ക് ഡൗൺ കാലത്ത് ചുമരിലും ചിത്രം വരച്ച് ശീലിച്ച് തുടങ്ങി. എന്നാൽ ഒരു പരിശീലനവും നേടാതെ ആദ്യമായാണ് മണൽശില്പം നിർമിക്കുന്നത്.
പ്ലസ് ടുവിന് ശേഷം തൻ്റെ അഭിരുചിയെ വളർത്താൻ ഉതകുന്ന കോഴ്സിന് ചേരണമെന്നാണ് അഫ്നാൻ്റെ ആഗ്രഹം. മാതാപിതാക്കളായ മുഹമ്മദ് അസ്ലമും സുലേഖയും അഫ്നാന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ബന്ധുക്കളായ ഫർഹാനും അഫ്രിനുമാണ് ശില്പ നിർമാണത്തിന് സഹായികളായി നിന്നത്. മറ്റാരും അറിയണമെന്ന് ആഗ്രഹമില്ലായിരുന്നെങ്കിലും സംഭവം കേട്ടറിഞ്ഞ് നിരവധി നാട്ടുകാരാണ് മത്സ്യകന്യകയെ കാണാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.