അഗ്നിപഥ് ആർ.എസ്.എസിന് പട്ടാളത്തിൽ നുഴഞ്ഞുകയറാനുള്ള വഴി -ഇ.പി
text_fieldsതൃപ്രയാർ: ആർ.എസ്.എസിന് പട്ടാളത്തിൽ നുഴഞ്ഞുകയറാനുള്ള വഴിയാണ് അഗ്നിപഥെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തൃപ്രയാറിൽ സി.പി.എം നാട്ടിക എരിയ കമ്മിറ്റി ഓഫിസ് ശിലാസ്ഥാപനവും കെ.വി. പീതാംബരൻ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ യുവാക്കൾക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ആർ.എസ്.എസുകാരന് പരിശീലനം നൽകുകയാണ് അഗ്നിപഥിലൂടെ ലക്ഷ്യമിടുന്നത്.
പാരാമിലിറ്ററിയാക്കി രൂപപ്പെടുത്തി രാജ്യത്തെ മതേതരത്വം തകർക്കാനുള്ള നീക്കം അത്യന്തം അപകടകരമാണെന്നും ഇ.പി കുറ്റപ്പെടുത്തി. സംഘാടക സമിതി ചെയർമാൻ പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി എം.എം. വർഗീസ്, കെ.വി. അബ്ദുൽ ഖാദർ, എം.എ. ഹാരിസ് ബാബു, പ്രഫ. കെ.യു. അരുണൻ മാസ്റ്റർ, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, എ.എസ്. ദിനകരൻ, കെ.ബി. ഹംസ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ സംബന്ധിച്ചു. കെ.വി. പീതാംബരൻ സ്മാരക ലൈബ്രറിയിലേക്ക് ലോക്കൽ കമ്മിറ്റികളും ബഹുജനസംഘടനകളും വ്യക്തികളും പുസ്തകങ്ങൾ കൈമാറി. കെ.വി. പീതാംബരൻ സ്മാരക പബ്ലിക് ലൈബ്രറിയുടെ ശിലാസ്ഥാപനവും ഇ.പി. ജയരാജൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.