19ൽനിന്ന് 28ലേക്ക്; അഖിലേന്ത്യ റാങ്കിങ്ങിൽ വീണ്ടും കൂപ്പുകുത്തി കാർഷിക സർവകലാശാല
text_fieldsതൃശൂർ: കാർഷിക-അനുബന്ധ സർവകലാശാലകളുടെ നിലവാരത്തിെൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) തയാറാക്കുന്ന അഖിലേന്ത്യ റാങ്കിങ്ങിൽ വീണ്ടും കൂപ്പുകുത്തി കേരള കാർഷിക സർവകലാശാല. 2019ൽ 19ാം സ്ഥാനത്തായിരുന്ന സർവകലാശാല 2020ലെ റാങ്കിങ്ങിൽ 28ാം സ്ഥാനത്തേക്കാണ് താഴ്ന്നു.
നിലവിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായ ഡോ. ആർ. ചന്ദ്രബാബു മുമ്പ് പ്രവർത്തിച്ച തമിഴ്നാട് കാർഷിക സർവകലാശാല 2019ലെ എട്ടാം സ്ഥാനം ഇത്തവണയും നിലനിർത്തി. വയനാട് ആസ്ഥാനമായ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല കഴിഞ്ഞ തവണത്തെ 39ാം സ്ഥാനത്തുനിന്ന് നില മെച്ചപ്പെടുത്തി 24ാം സ്ഥാനത്തെത്തി. കേരള ഫിഷറീസ് ആൻഡ് ഒാഷ്യൻ സ്റ്റഡീസ് സർവകലാശാല 57ൽനിന്ന് 46ാം സ്ഥാനത്തേക്ക് ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.