സർക്കാറിെൻറ മുൻനിര പദ്ധതികൾക്ക് കൃഷിവകുപ്പിെൻറ ഉടക്ക്
text_fieldsതൃശൂർ: തദ്ദേശ സ്ഥാപന തലത്തിൽ രണ്ടാം പിണറായി സർക്കാറിെൻറ മുൻഗണന പദ്ധതികൾ നടന്നുവരവേ ഫീൽഡ് ജീവനക്കാരെ കാർഷികേതര ആവശ്യങ്ങൾക്ക് വിട്ടുനൽകുന്നതിനെതിരെ കൃഷിവകുപ്പിെൻറ സർക്കുലർ. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമായ ലൈഫ്, അതിദാരിദ്ര്യ സർവേ നടന്നുവരവേയാണ് വ്യാഴാഴ്ച കൃഷിവകുപ്പ് അഡീഷനൽ സെക്രട്ടറി എസ്. സാബിർ ഹുസൈൻ ഫീൽഡ് ജീവനക്കാരെ മറ്റ് വകുപ്പുപ്രവർത്തനങ്ങളിൽ നിന്ന് വിലക്കി സർക്കുലർ ഇറക്കിയത്. കേരള പഞ്ചായത്തീ രാജ് നിയമത്തിന് വിരുദ്ധമാണ് കൃഷിവകുപ്പിെൻറ നടപടിയെന്നാരോപിച്ച് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ തദ്ദേശവകുപ്പുമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
1994ലെ കേരള പഞ്ചായത്തീ രാജ് നിയമം അനുസരിച്ച് തേദ്ദശ സ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ ഘടക സ്ഥാപനങ്ങളിലൊന്നാണ് കൃഷിഭവൻ. ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരെ പ്രവർത്തനമേഖല പരിഗണിക്കാതെ പൊതുവായ വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി 2018 ഫെബ്രുവരി 19ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആൻറണി ഉത്തരവ് ഇറക്കിയിരുന്നു. കേരള പഞ്ചായത്തീ രാജ് നിയമം 181,184 എന്നിവ പ്രകാരം പഞ്ചായത്തിെൻറ ഏത് ചുമതലയും ഗ്രാമപഞ്ചായത്തിലേക്ക് കൈമാറിയ സ്ഥാപനങ്ങളിലെ ഏത് ഉദ്യോഗസ്ഥനും അവരുടെ പ്രവർത്തനമേഖല പരിഗണിക്കാതെ ഏൽപിക്കാമെന്നാണ് വ്യവസ്ഥ.
ഫീൽഡ് ജീവനക്കാരെ കാർഷികേതര ആവശ്യങ്ങൾക്ക് നിയോഗിക്കരുതെന്ന 2017ൽ ഇറക്കിയ സർക്കുലർ ഉയർത്തിക്കാട്ടിയാണ് കൃഷിവകുപ്പ് അധികൃതർ ഉത്തരവിറക്കിയിട്ടുള്ളത്. 2017ലെ ഉത്തരവ് പഞ്ചായത്തീ രാജ് ആക്ടിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി അന്ന് മറുകുറിപ്പ് ഇറക്കിയത് വിവാദമായിരുന്നു. ഒടുവിൽ ജീവനക്കാരെ അനുവദിച്ച് കൃഷിവകുപ്പ് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.