ബോട്ട് പരിശോധനയിൽ എ.ഐ.എസ് കണ്ടെടുത്തു
text_fieldsകൊടുങ്ങല്ലൂർ: ബോട്ട് പരിശോധനയിൽ നിരോധിത ചൈനീസ് ഓട്ടോമാറ്റിക്ക് ഐഡൻറിഫിക്കേഷൻ സിസ്റ്റം (എ.ഐ.എസ്) കണ്ടെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടത്തുന്ന സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി ഗോവ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും മദ്യം കടത്തികൊണ്ട് വരുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് ലഭിച്ചതിെൻറ അടിസ്ഥാനത്തിൻ നടത്തിയ പരിശോധനയിലാണ് എ.ഐ.എസ് കിട്ടിയത്.
ഫിഷറീസ് ഡിപ്പാർട്മെൻറ്, കോസ്റ്റൽ പൊലീസ്, കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ, റേഞ്ച് എന്നിവ സംയുക്തമായി നടത്തിയ തീരക്കടൽ പരിശോധനയിൽ 3 മത്സ്യബന്ധന ബോട്ടിൽ നിന്നായാണ് എ.ഐ.സ് കണ്ടെടുത്തത് ഫിഷറിസ് അസിസ്റ്റൻറ് ഡയറക്ടർ ജയന്തി. എക്സൈസ് സി.ഐ ബിനുകുമാർ റേഞ്ച് ഇൻസ്പെക്ടർ ഷാംനാഥ് എന്നിവർ പങ്കെടുത്തു.
തുടർന്നും സംയുക്തമായി കടലിൽ സക്തമായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.