ചാലിശ്ശേരിയിൽ അഖിലേന്ത്യ ഫുട്ബാൾ മേളക്ക് തുടക്കം
text_fieldsപെരുമ്പിലാവ്: ചാലിശ്ശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന ‘ആരവം 2024’ രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ദേശീയ താരവുമായ യു. ഷറഫലി ഉദ്ഘാടനം ചെയ്തു.
യു. ഷറഫലി, കൺവീനർ എം.എം. അഹമ്മദുണ്ണി, എസ്.എഫ്.എ പാലക്കാട് ജില്ല സെക്രട്ടറി വാഹിദ് കൂപ്പുത്ത് എന്നിവർ ചേർന്ന് പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ വി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, കൺവീനർ എം.എം. അഹമ്മദുണ്ണി, വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട്, കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, അക്ബർ ഫൈസൽ, ഫുഡ് ബുക്ക് കബീർ, ഇസ ഗോൾഡ് ഉടമ മിൻഷാദ്, ഐ.ബി.എസ് സ്കൂൾ ഓഫ് കോമേഴ്സ് മാനേജർ റഹീം ആനക്കര, ബാവ മാളിയേക്കൽ, ധന്യ സുരേന്ദ്രൻ, ഹുസൈൻ പുളിയഞ്ഞാലിൽ, വി.എസ്. ശിവാസ്, ആനി വിനു, റംല വീരാൻ, വാസുണ്ണി പട്ടാഴി, ഉമ്മർ മൗലവി, കെ.കെ. ശിവശങ്കരൻ, ചേറുട്ടി, കെ.എൻ. ദിജി എന്നിവർ സംസാരിച്ചു.
ടി.കെ. സുനിൽ കുമാർ സ്വാഗതവും ടി.എ. രണദിവെ നന്ദിയും പറഞ്ഞു. ആദ്യ ദിനത്തിൽ ശാസ്ത്ര മെഡിക്കൽസ് തൃശൂരും കെ.എം.ജി മാവൂരും തമ്മിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ശാസ്ത്ര മെഡിക്കൽസ് വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.