ലിഫ്റ്റെന്തിനെന്ന് പൊലീസ്; ദുരിതത്തിലായി കോവിഡ് രോഗികൾ
text_fieldsമുളങ്കുന്നത്തുകാവ്: ലിഫ്റ്റ് അവശ്യ സർവിസ് അല്ലെന്ന് പൊലീസ്. അതു കാരണം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ബ്ലോക്കിലെ ലിഫ്റ്റ് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ സാധിച്ചില്ല. ലിഫ്റ്റ് തകരാറിലായിട്ട് രണ്ടു ദിവസമായി. മെഡിക്കൽ കോളജ് അധികൃതരുടെ സാക്ഷ്യപത്രവുമായി എത്തിയിട്ടും അറ്റകുറ്റപ്പണിക്ക് വരുന്നവരെ വഴിയിൽ പൊലീസ് തടഞ്ഞുവെന്നാണ് കോളജ് അധികൃതർ പറയുന്നത്.
ലിഫ്റ്റ് അവശ്യ സർവിസ് അല്ലെന്ന വാദത്തിൽ ഉറച്ചുനിന്ന പൊലീസ് ഇവരെ വിടാൻ കൂട്ടാക്കിയില്ല. വരുന്ന വഴിയിൽ എറണാകുളത്ത് തടഞ്ഞതിനാൽ സർവിസ് എൻജിനിയർമാർ അറ്റകുറ്റപ്പണി നടത്താനാവാതെ തിരികെ പോയി. നേരത്തെ ആഭ്യന്തര വകുപ്പിെൻറ പാസ്സിന് ഇവർ നേരിട്ട് അപേക്ഷിച്ചതും നിരസിക്കപ്പെട്ടു.
ഇതോടെ കോവിഡ് രോഗികൾ കഷ്ടത്തിലാകും. പൊലീസ് സമീപനം മാറ്റിയില്ലെങ്കിൽ അടുത്തൊന്നും തകരാർ മാറ്റാൻ കഴിയില്ല. ആരോഗ്യ വകുപ്പിെൻറ കോവിഡ് പ്രതിരോധത്തിൽ ലിഫ്റ്റ് വരുമോ എന്നാണ് ചോദ്യം. കഴിഞ്ഞ ദിവസം ഓക്സിജൻ പ്ലാൻറിനും തകരാർ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.