Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 1:08 PM IST Updated On
date_range 1 Dec 2021 1:08 PM ISTതൃശൂർ മെഡിക്കൽ കോളജ്@ 40; ബൃഹത് പദ്ധതിയും സമീപന രേഖയും തയാറാക്കി പൂർവ വിദ്യാർഥികൾ
text_fieldsbookmark_border
തൃശൂർ: 40 വയസ്സ് തികയുന്ന തൃശൂർ ഗവ. മെഡിക്കൽ കോളജിെൻറ നല്ല നാളേക്കായി മാസങ്ങൾ നീണ്ട ചർച്ചകളും സംവാദവും നടത്തി ബൃഹത് പദ്ധതിയും സമീപന രേഖയും തയാറാക്കി തൃശൂർ മെഡിക്കൽ കോളജ് അലുംനി അസോസിയേഷൻ. വിവിധ മേഖലകളിലെ വിദഗ്ധരുമായി നീണ്ട ചർച്ചകൾ നടത്തി തയാറാക്കിയ സമീപനരേഖ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് സമർപ്പിച്ചു; ഞങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കിത്തരണമെന്ന അഭ്യർഥനയോടെ.
സമീപനരേഖയിലെ പ്രധാന കാഴ്ചപ്പാടുകൾ
- തൃശൂർ മെഡിക്കൽ കോളജ് ജനങ്ങൾക്ക് വേണ്ടി ജനമധ്യത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്
- പഠനമികവിൽ ഊന്നിയ പ്രവർത്തനം നടപ്പാക്കണം
- മെഡിക്കൽ രംഗത്തെ അത്യാധുനിക വികാസങ്ങൾ എത്തിക്കണം
- കാമ്പസിെൻറ ജൈവൈവവിധ്യം നിലനിർത്തിയും പരിസ്ഥിതി സൗഹൃദ മാർഗങ്ങളിലൂന്നിയായിരിക്കണം വികസനം
- ആശുപത്രി രോഗീസൗഹൃദമായ റഫറൽ ആശുപത്രിയായി മാറേണ്ടതുണ്ട്
- രോഗികളെ സഹായിക്കാൻ വേണ്ട എല്ലാ വിവരങ്ങളും നൽകുന്ന റിസപ്ഷൻ കൂടിയേ തീരൂ
- ജനറൽ വിഭാഗം ഒ.പി, എം.ആർ.ഐ, സി.ടി, പെറ്റ് സ്കാൻ അടക്കം അത്യന്താധുനിക രോഗനിർണയ ഉപാധികൾ സാധാരണക്കാരന് താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കണം സൂപ്പർ സ്പെഷാലിറ്റി വിഭാഗം വരണം
- 24 മണിക്കൂർ പ്രവർത്തിക്കുന്ന കാൻറീനും ശാസ്ത്രീയ മാലിന്യ നിർമാർജനവും അത്യാവശ്യമാണ്
- ഹരിത കാമ്പസാക്കി മാറ്റണം.
- മികച്ച പഠന അധ്യാപന മാർഗങ്ങളും കോഴ്സുകളും അനിവാര്യമാണ്
- രോഗികൾക്ക് ആധുനികവും സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കണം
- എൻ.എ.ബി.എൽ, എൻ.എ.ബി.എച്ച്, എൻ.എ.എ.സി തുടങ്ങിയ അക്രഡിറ്റേഷൻ നടപ്പാക്കണം.
- ഗവേഷണ സംസ്കാരം മെഡിക്കൽ കോളജിൽ ഉണ്ടായേ തീരൂ
- ഗവേഷണ നയം ഉണ്ടാകണം
- പിഎച്ച്.ഡി പരിശീലനത്തിന് മികച്ച സൗകര്യങ്ങൾ വേണം
- ക്ലിനിക്കൽ ട്രയലുകൾ, ഡ്രഗ് ട്രയലുകൾ, ട്രാൻസ്ലേഷനൽ റിസർച്ച മോണിറ്ററിങ് എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം
- റിസർച് ഡയറക്ടറുടെ കാര്യാലയം, ഗവേഷണ പ്രോത്സാഹന പരിപാടികൾ എന്നിവ അത്യാവശ്യമാണ്.
- അക്കാദമിക സ്വയംപര്യാപ്ത ലക്ഷ്യമിടുക
- അധ്യാപകരെ മാറ്റത്തിന് സജ്ജരാക്കുക
- പുതിയ കോഴ്സുകൾ ആരംഭിക്കുക
- എഫ്.എം.ജി, നീറ്റ് തുടങ്ങിയ അഖിലേന്ത്യ പരീക്ഷകൾക്ക് തയാറെടുക്കാൻ സൗകര്യം ചെയ്ത് കൊടുക്കുക
- നൂതന മേഖലയിലെ കോഴ്സുകൾ ആരംഭിക്കുക
- മോളിക്യുലാർ ഡയഗ്നോസിസ് സെൻറർ, സ്പോർട്സ് ഫിസിയാളജി എന്നീ വിഭാഗങ്ങൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും സമീപനരേഖയിലുണ്ട്.
- ഡോ. പി.ജെ. ടാജൻ, ഡോ. സി. രവീന്ദ്രൻ, ഡോ. ടി.എസ്. ഷിബു, ഡോ. സി.പി. മുരളി, ഡോ. വി.വി. ഉണ്ണികൃഷ്ണൻ, ഡോ. ആർ. ബിനോജ് എന്നിവരടങ്ങിയതാണ് സമീപന രേഖ ഉപസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story