ഒന്ന് 'ക്ലിക്കി'യാൽ മതി; വീട്ടുപടിക്കലെത്തും മിൽമ
text_fieldsതൃശൂർ: കടകൾ കയറിയിറങ്ങൽ ഒഴിവാക്കാം. മിൽമ പാലും പാലുൽപന്നങ്ങളും ഇനി വീട്ടുപടിക്കലെത്തും. മിൽമ സേവനങ്ങൾ വീട്ടുപടിക്കലെത്തുന്ന പദ്ധതിക്ക് തുടക്കമായി. 'എ.എം നീഡ്സ്' എന്ന ഓൺലൈൻ ആപ്പിലൂടെയാണ് സേവനം ലഭിക്കുക.
എറണാകുളം മേഖല യൂനിയെൻറ നേതൃത്വത്തിലുള്ള പദ്ധതി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോർപറേറ്റുകളെ ചെറുക്കാൻ കോ ഓപറേറ്റിവ് സംഘങ്ങളിലൂടെ മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മേഖല ചെയർമാൻ ജോൺ തെരുവത്ത് അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ എം.ടി. ജയൻ, ലിസി സേവ്യർ, സോണി ഈറ്റക്കൻ, ജോമോൻ ജോസഫ്, എ.വി. ജോയി, പോൾ മാത്യു, ഭാസ്കരൻ ആദംകാവിൽ, താരാ ഉണ്ണികൃഷ്ണൻ, മാനേജിങ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട് എന്നിവർ സംസാരിച്ചു. തൃശൂർ ടൗൺ പരിധിയിലാണ് സേവനം ലഭ്യമാകുക. പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും എ.എം ആപ് ഡൗൺലോഡ് ചെയ്യാം. പാൽ, തൈര്, സംഭാരം, മിൽക് േപഡ, നെയ്യ്, പനീർ തുടങ്ങിയ ഉൽപന്നങ്ങൾ ഒാൺലൈനിലൂടെ വാങ്ങാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.