Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിസ്​മയത്തായമ്പക...

വിസ്​മയത്തായമ്പക തീർത്ത്​ നിരഞ്​ജൻ

text_fields
bookmark_border
വിസ്​മയത്തായമ്പക തീർത്ത്​ നിരഞ്​ജൻ
cancel
camera_alt

നിരഞ്​ജനും തേജസും ഇരട്ട തായമ്പക അവതരിപ്പിക്കുന്നു

തൃശൂർ: 11 വയസ്സുകാരൻ നിരഞ്​ജൻ വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലം വേലയോടനുബന്ധിച്ച്​ തായമ്പകയിൽ വിസ്​മയം തീർക്കു​േമ്പാൾ ആളുകൾ ആശ്ചര്യപ്പെട്ടതിന്​ പിന്നിൽ രണ്ടുകാരണങ്ങളുണ്ടായിരുന്നു. ഒന്ന്​ നിരഞ്​ജ​െൻറ പ്രായം. രണ്ടാമ​ത്തേത്​ വലത്തേ കൈ മുട്ടിന്​ താഴേ സ്വാധീനശേഷിയില്ലാത്ത അവസ്ഥ.

എന്നിട്ടും കൊച്ചുസുഹൃത്ത്​ തേജസ്സുമൊത്ത്​ നിരഞ്​ജൻ ഇരട്ടതായമ്പകയിൽ തീർത്തത്​ മേളപ്പെരുമഴ.​ വലത്തേ കൈയിൽ കോലും ഇടത്തേ കൈയിൽ താളവുമിട്ടാണ്​ സാധാരണ തായമ്പക കൊട്ടാറ്​. എന്നാൽ വലതുകൈ ശേഷിക്കുറവിനാൽ ഇടംകൈയിൽ ​കോലും വലം കൈയിൽ താളവുമായാണ്​ നിരഞ്​ജൻ കൊട്ടിക്കയറിയത്​.

ആറുവയസ്സുള്ളപ്പോൾ പഠിച്ചുതുടങ്ങിയ പഞ്ചാരിയുടെ അരങ്ങേറ്റം 2017 നവംബറിൽ കഴിഞ്ഞു. ചെറുശ്ശേരി ശ്രീകുമാറാണ്​ ഗുരു. രണ്ട്​ കൊല്ലം കഴിഞ്ഞ്​ 2020 ഫെബ്രുവരിയിലായിരുന്നു തായമ്പകയിൽ അര​േങ്ങറ്റം. മേളക്കമ്പക്കാരനായ പിതാവ്​ ​ഗിരീഷ്​കുമാർ നിരഞ്​ജനെ നന്നേ ചെറുപ്പത്തിലേ ഉത്സവ പരിപാടികൾക്ക്​ കൊണ്ടുപോകുമായിരുന്നു.

ആറാം വയസ്സിൽ നിരഞ്​ജൻ തന്നെയാണ്​ ചെണ്ട പഠിക്കണമെന്ന ആഗ്രഹം പിതാവിനെ അറിയിച്ചത്​. തുടർന്നാണ്​ ചെറുശ്ശേരി ശ്രീകുമാറി​െൻറ അടുത്തുവിടുന്നത്​. ചെണ്ടയിൽ പഠനംതുടരുകയാണ്​ നിരഞ്​ജൻ. പിതാവ്​ ഗിരീഷ്​കുമാറും മാതാവ്​ ബിന്ദുവും ചാർ​േട്ടഡ്​ അക്കൗണ്ടൻറ്​ കമ്പനി നടത്തിവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drums
News Summary - amazing perfomance by niranjan with drums
Next Story