സൈക്കിളില്‍ വീണ്ടും അത്ഭുത പര്യടനത്തിനിറങ്ങി നിധിന്
text_fieldsആമ്പല്ലൂര്‍: സൈക്കിളില്‍ ഭാരത പര്യടനം നടത്തിയ കല്ലൂര്‍ സ്വദേശി 24കാരനായ നിധിന് വീണ്ടും അത്ഭുതമാകാനൊരുങ്ങുന്നു. ഇത്തവണ നിധിന് തെൻറ പഴയ ഹെര്‍ക്കുലീസ് സൈക്കിളുമായിറങ്ങുന്നത് പൂര്‍ത്തിയാകാത്ത ഒരു സ്വപ്ന സാക്ഷാത്കാരത്തിനാണ്. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന റോഡ് യാത്ര സാധ്യമാകുന്ന ലഡാക്കിലെ ഖാര്‍ദുങ് ലാ പാസില്‍ ആഗസ്റ്റ് 15ന് ദേശീയപതാക ഉയര്‍ത്തണമെന്നാണ് നിധിെൻറ സ്വപ്നം.
ചെലവും അതിലേറെ നടപടിക്രമങ്ങളുമുള്ള ഖാര്‍ദുങ് ലാ സന്ദര്‍ശനം മുന്യാത്രയിലെ പരിചയക്കാരായ പട്ടാളക്കാര്‍ വഴിയാണ് യാഥാര്ഥ്യമാക്കാനുദ്ദേശിക്കുന്നത്. ഡല്‍ഹിയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷെൻറ അനുമതി ലഭിക്കലാണ് ഇതില്‍ വലിയ കടമ്പ. അതിനും പഴയ പരിചയങ്ങള്‍ തുണയാകുമെന്നാണ് നിധിെൻറ പ്രതീക്ഷ. തിങ്കളാഴ്ച വൈകീട്ട് തൃശൂരില്‍ നിന്ന് ട്രെയിൻ മാര്‍ഗം നിധിന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. സൈക്കിളും കയറ്റി അയച്ചു. യാത്രചെലവ് വഹിക്കാമെന്ന് ജീവകാരുണ്യ പ്രവര്ത്തകൻ കല്ലൂര്‍ സ്വദേശി ജിന്‍ഷാദ് സന്നദ്ധതയറിയിച്ചത് നിധിന് വലിയ ആശ്വാസമായി. പുതുക്കാട് എസ്.എച്ച്.ഒ ഉണ്ണികൃഷ്ണന് ദേശീയപതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ജിന്‍ഷാദ് കല്ലൂര്‍, സന്ദീപ് കണിയത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കല്ലൂര്‍ മാളിയേക്കല്‍ അനിതയുടെ നാലു മക്കളില്‍ രണ്ടാമനാണ് നിധിന്. ഉയരക്കുറവും ഭാരക്കുറവുള്ള നിധിന് ശാരീരിക പരിമിതികളുള്ള തന്നെപ്പോലുള്ളവര്‍ക്കും ചെയ്യാന്‍ ഒരുപാട് വലിയ കാര്യങ്ങളുണ്ടെന്ന സന്ദേശമാണ് ഭാരതപര്യടനംകൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.
പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടലില്‍ ജോലിക്കാരനായ നിധിന് ലോക് ഡൗണ്‍ തുടങ്ങിയതോടെ ജോലി നഷ്ടപ്പെട്ടു. വീണ്ടും തുറന്നെങ്കിലും നടത്തിക്കൊണ്ടു പോകാനാവാതെ ഉടമ ഹോട്ടല്‍ അടച്ചു. തുടര്‍ന്ന് നിശ്ചലമായി പോകുമായിരുന്ന ദിവസങ്ങളെ എങ്ങനെ ഊര്ജസ്വലമാക്കുകയെന്ന ചിന്തയാണ് നിധിനെ സ്വന്തം ജീവിതസന്ദേശ യാത്രയില്‍ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.