Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിലെ ആംബർഗ്രീസ്...

തൃശൂരിലെ ആംബർഗ്രീസ് ​വേട്ട: പിടികൂടിയത്​ അഞ്ച് കോടി രൂപയുടെ തിമിംഗല ഛർദിൽ

text_fields
bookmark_border
Ambergris
cancel
camera_alt

പിടികൂടിയ തിമിംഗല ഛർദിൽ 

തൃശൂർ: തൃശൂരിൽ വീണ്ടും ആംബർഗ്രീസ് (തിമിംഗല ഛർദിൽ) പിടികൂടി. അഞ്ച് കോടിയോളം രൂപ വില വരുന്ന 5.300 കിലോ ആംബർഗ്രീസാണ് ഷാഡോ പൊലീസും തൃശൂർ ഈസ്​റ്റ്​ പൊലീസും ചേർന്ന് പിടികൂടിയത്.

എറണാകുളം പള്ളുരുത്തി സ്വദേശി മുണ്ടക്കൽ വീട്ടിൽ ബിനോജ് (30), ചാവക്കാട് അഞ്ചങ്ങാടി സ്വദേശി കറുത്ത വീട്ടിൽ റംഷാദ് (30) എന്നിവരെ അറസ്​റ്റ്​ ചെയ്തു. വെള്ളിയാഴ്​ച രാത്രി എട്ടരയോടെ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിന് സമീപത്തെ സ്വകാര്യ ഹോട്ടലിന് മുൻവശത്ത് വിൽപനയുറപ്പിച്ചവരെ കാത്തുനിൽക്കുന്നതിനിടയിലായിരുന്നു അറസ്​റ്റ്​.

കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു വിൽപന ഉറപ്പിച്ചിരുന്നത്. സുഗന്ധലേപന നിർമാണത്തിനാണ് ആംബർഗ്രീസ് ഉപയോഗിക്കുന്നത്. എ.സി.പിമാരായ ഗോപാലകൃഷ്ണന്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഈസ്​റ്റ്​ സി.ഐ ലാല്‍കുമാര്‍, എസ്‌.ഐമാരായ പ്രമോദ്, ഗീതു, ഷാഡോ പൊലീസ് അംഗങ്ങളായ സുവ്രതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്‍, രാകേഷ്, ജീവന്‍, പളനിസ്വാമി, ലികേഷ്, വിപിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.


അറസ്​റ്റിലായ പ്രതികൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambergris
News Summary - Ambergris hunting in Thrissur; Whale vomit worth Rs 5 crore caught
Next Story