രോഗിയുമായി പോയ ആംബുലൻസ് കാളയെ ഇടിച്ചു
text_fieldsതൃശൂർ: തൃശൂരിൽ വീണ്ടും ആംബുലൻസ് അപകടത്തിൽപ്പെട്ടു. കാഞ്ഞാണി റോഡിൽ അയ്യന്തോൾ ചുങ്കത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. കാഞ്ഞാണി ഭാഗത്തുനിന്ന് തൃശൂരിലേക്ക് രോഗിയുമായി വന്നിരുന്ന മെഡ് കെയർ ആംബുലൻസാണ് അപകടത്തിൽപെട്ടത്. റോഡ് മുറിച്ചുകടന്നിരുന്ന കാളയെ ആംബുലൻസ് ഇടിച്ചതാണ് അപകടത്തിനിടയാക്കിയത്. കയർ പോലും ഇല്ലാതെ വന്ന കാള ആംബുലൻസ് വരുന്നതിനിടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസന്റെ ചില്ല് തകർന്നു. വാതിലിനും കേടുപാടുകൾ പറ്റി. ആംബുലൻസിലുണ്ടായിരുന്നവർക്കും നേരിയ പരിക്കേറ്റു. ഇവരെ ഒളരി മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാളക്ക് കാലിനു പരിക്കേറ്റിട്ടുണ്ട്. റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കാളയാണ് അപകടത്തിൽപെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, കോർപറേഷന് കീഴിൽ അലഞ്ഞുതിരിയുന്ന കാലികളില്ലെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.