Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാനയിൽ വീണ്...

കാനയിൽ വീണ് വയോധികക്ക്​ പരിക്ക്

text_fields
bookmark_border
കാനയിൽ വീണ് വയോധികക്ക്​ പരിക്ക്
cancel
camera_alt

അ​ന്ന​മ​ന​ട ടൗ​ണി​ൽ കാ​ന​യി​ൽ വീ​ണ് വ​യോ​ധി​കക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം

മാ​ള: അ​ന്ന​മ​ന​ട ടൗ​ണി​ൽ കാ​ന നി​ർ​മാ​ണ​ത്തി​നി​ടെ യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​ക്ക്​ കാ​ന​യി​ൽ വീ​ണ്​ പ​രി​​ക്കേ​റ്റു. അ​ന്ന​മ​ന​ട സ്വ​ദേ​ശി വ​ത്സ​ല​ക്കാ​ണ് (68) ത​ല​ക്ക് പ​രി​ക്കേ​റ്റ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ന നി​ർ​മാ​ണം വ്യാ​പാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കാ​ന കു​ഴി​ച്ച​തോ​ടെ റോ​ഡി​ൽ​നി​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മെ​റ്റ​ൽ ഷീ​റ്റ് ഇ​ട്ട​താ​ണ് വി​ന​യാ​യ​ത്. ഇ​ത് അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ടൗ​ൺ മു​ത​ൽ പു​ളി​ക്ക​ക​ട​വ് വ​രെ​യാ​ണ് കാ​ന നി​ർ​മാ​ണം. വ്യാ​പാ​രി​ക​ൾ നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യ​തി​നാ​ലാ​ണ്​ കാ​ന നി​ർ​മാ​ണം തീ​രു​മാ​നി​ച്ച​തെ​ന്ന്​ പ​റ​യു​ന്നു. സ്ലാ​ബു​ക​ൾ​ക്ക്​ അ​ടി​യി​ലൂ​ടെ പോ​കേ​ണ്ട മ​ലി​ന​ജ​ലം മു​ക​ളി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. മെ​യി​ൻ റോ​ഡ് വീ​തി കൂ​ട്ടി​യ ഭാ​ഗം ടാ​റി​ങ്ങും ടൈ​ൽ വി​രി​ക്ക​ലും ന​ട​പ്പാ​ത​യു​ടെ പ​ണി​യു​മൊ​ക്കെ ന​ട​ക്കേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം, ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​യാ​ണ് കാ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - An elderly woman was injured after falling into a drainage
Next Story