74ാം വയസ്സിൽ അധ്യാപകനായി അനന്തരാമയ്യർ
text_fieldsതൃശൂർ: പുല്ലഴി സ്വദേശി എസ്. അനന്തരാമയ്യർ 74ാം വയസ്സിൽ പുതിയ ദൗത്യത്തിന് ഇറങ്ങുകയാണ്; അധ്യാപനം എന്ന ദൗത്യം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ നടത്തുന്ന സി.എം.എ േകാഴ്സ് (കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻഡ്) 2020 ഡിസംബറിലാണ് അനന്തരാമയ്യർ വിജയിച്ചത്. 2003ൽ കോട്ടപ്പുറത്തെ സി.എം.എ ചാപ്റ്ററിൽ ഇരുന്ന് പഠിച്ച് തുടങ്ങിയതാണ് കോഴ്സ്. ഇടയ്ക്ക് മുടങ്ങിയെങ്കിലും 2017ൽ രജിസ്ട്രേഷൻ പുതുക്കി വീണ്ടും പഠനം തുടങ്ങുകയായിരുന്നു. പി.കെ ജയൻ കമ്പനിയിൽ ഓഫിസ് മാനേജറായ അനുഭവസമ്പത്തുവെച്ച് അവരുടെ കീഴിലെ സി.എ, സി.എം.എ, സി.എസ് പരിശീലന ക്ലാസുകളിലാണ് അധ്യാപകനായി വെള്ളിയാഴ്ച എത്തുന്നത്. എം.കോം പാസായ അനന്തരാമയ്യർ 1990ൽ അഡ്വാൻസ്ഡ് മാനേജ്മെൻറ് ഡിേപ്ലാമ സ്വന്തമാക്കി. എം.ബി.എക്ക് തുല്യമായ കോഴ്സാണിത്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലും വൈഗദ്ധ്യം നേടിയിരുന്നു. നാഷനൽ ടെക്സ്ൈറ്റൽ കോർപറേഷെൻറ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ജോലി നോക്കി. നാഷനൽ ടെക്സ്റ്റൈൽ കോർപറേഷൻ മാനേജർ അക്കൗണ്ട്സ് ചുമതലയിൽ 2005ൽ വിരമിച്ചു. പിന്നീടാണ് രണ്ടാംഘട്ട പഠനം പുനരാരംഭിച്ചത്. സി.എം.എ ഇൻററും ഫൈനലിെൻറ ഒരുപാർട്ടും പാസായി. ഇടവേളക്ക് ശേഷം കോഴ്സ് വിജയകരമായി പൂർത്തീകരിച്ച സന്തോഷത്തിലാണ് അനന്തരാമയ്യർ. ഭാര്യ: കണ്ണാംബാൾ. രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.