അംഗൻവാടിയുടെ ഗേറ്റ് തകർന്ന് ഏഴുവയസ്സുകാരന് പരിക്ക്
text_fieldsഎറിയാട്: അംഗൻവാടിയുടെ ഗേറ്റ് ഘടിപ്പിച്ച തൂൺ തകർന്ന് ഏഴുവയസ്സുകാരന് കാലിന് പരിക്ക്. മാനങ്കേരി അഷറഫിെൻറ മകൻ മുഹമ്മദ് സയാനാണ് പരിക്കേറ്റത്. ഒന്നാം വാർഡിലെ 21ാം നമ്പർ അംഗൻവാടിയുടെ മതിലിെൻറ ഭാഗമാണ് തകർന്നത്. അംഗൻവാടിയുടെ ഗേറ്റിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം.
സമീപത്ത് കളിച്ചിരുന്ന യുവാക്കളാണ് തൂണിനടിയിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി.
കാലപ്പഴക്കം മൂലം അപകടാസ്ഥയിലായ മതിൽ പൊളിച്ച് പണിയണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. മതിലിെൻറ ശോച്യാവസ്ഥ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിൽ കോൺഗ്രസ് ഒന്നാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.