രാഷ്ട്രീയ വൈരം; നാല് വർഷമായിട്ടും അംഗൻവാടി തുറക്കുന്നിെല്ലന്ന്
text_fieldsചാവക്കാട്: ചാവക്കാട് നഗരസഭയുടെ രാഷ്ട്രീയ വൈരം മൂലം പുത്തൻ കടപ്പുറത്ത് നിർമാണം കഴിഞ്ഞ് നാല് വർഷമായിട്ടും അംഗൻവാടി തുറക്കുന്നിെല്ലന്ന് ആക്ഷേപം. നഗരസഭ ഒന്നാം വാർഡിലെ 100ാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിടമാണ് കാട് പിടിച്ചു നശിക്കുന്നത്. നിലവിൽ അംഗൻവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ഒന്നാം വാർഡിൽ യു.ഡി.എഫ് പാനലിൽനിന്ന് വിജയിച്ച കൗൺസിലർ ടി.എ. ഹാരിസിെൻറ നേതൃത്വത്തിൽ െകട്ടിടം തുറക്കാതിരിക്കാനാണ് നഗരസഭയും സി.പി.എം പ്രാദേശിക നേതൃത്വവും ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ഭാരവാഹികളായ മിർ കാസിം, പിഎം അനസ്, എം.എസ്. മുസ്തഫ, പി.എം. നിയാസ് എന്നിവർ ആരോപിക്കുന്നു.
വാർഡ് കൗൺസിലർ പലതവണയായി കൗൺസിലിലും സെക്രട്ടറിയുമായും ബന്ധപ്പെട്ട അധികാരികളുമായും നിരന്തരം സംസാരിച്ചിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. കഴിഞ്ഞ ആറുമാസമായി ഓരോ കാരണങ്ങൾ പറഞ്ഞ് നഗരസഭ സെക്രട്ടറി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ഈ മാസം 31ന് മുമ്പ് തുറന്നുകൊടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.