Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആൻ റോസ് ടോമിന്...

ആൻ റോസ് ടോമിന് കോവിഡ്​: നൈറോബി യാത്ര മുടങ്ങി

text_fields
bookmark_border
ആൻ റോസ് ടോമിന് കോവിഡ്​: നൈറോബി യാത്ര മുടങ്ങി
cancel
camera_alt

കെ​നി​യ​യി​ലെ നൈറോബിയിൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 20 ​ലോ​ക അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നാ​ട്ടി​ക സ്പോ​ട്സ് അ​ക്കാ​ദ​മി​യി​ലെ ആ​ൻ റോ​സ് ടോ​മി​ന്​ നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ജ​നി ബാ​ബു മ​ധു​രം ന​ൽ​കു​ന്നു. യാത്രയയപ്പിനു ശേഷം കോവിഡ്​ സ്ഥിരീകരിച്ചതിനാൽ യാത്ര മുടങ്ങി

തൃപ്രയാർ: ലോക അണ്ടർ 20 അത്​ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആൻ റോസ് ടോമിന് കോവിഡ്​ സ്ഥിരീകരിച്ചു. കെനിയയിലെ നൈറോബിയിൽ നടക്കുന്ന മീറ്റിൽ പ​െങ്കടുക്കാൻ യാത്ര തിരിക്കുന്നതിനായി നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ്​ ​കോവിഡ്​ സ്ഥിരീകരിച്ചത്​. അതോടെ യാത്ര മുടങ്ങി. ഇടുക്കി സ്വദേശിയായ ആൻ റോസ് തൃശൂർ സെൻറ് തോമസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. നാട്ടിക സ്പോർട്സ് അക്കാദമിയിലാണ്​ പരിശീലനം.

തിങ്കളാഴ്ച രാവിലെ ഒമ്പതിനുള്ള വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നും പോകേണ്ടതായിരുന്നു. ഞായറാഴ്ച രാവിലെ എട്ടിന് സ്വകാര്യ ആശുപത്രി ലാബിലാണ്​ പരിശോധന നടത്തിയത്​. ഉച്ചയോടെ ഫലം ലഭിക്കാറുണ്ടെങ്കിലും വൈകുന്നേരം ആറു കഴിഞ്ഞാണ് ആശുപത്രി അധികൃതർ അക്കാദമി ഭാരവാഹികളെ ഫലം അറിയിച്ചത്.

ഫലം അറിഞ്ഞതോടെ അക്കാദമി ഭാരവാഹികളും ആൻ റോസി​െൻറ സഹപാഠികളും അങ്കലാപ്പിലായി. തൊട്ടുമുമ്പുവരെ ആൻ റോസുമായി ഇവർ ഇടപഴകിയിരുന്നു. ഞായറാഴ്ച ഉച്ചക്കുശേഷം യാത്രയയപ്പും നൽകിയിരുന്നു. നാട്ടിക പഞ്ചായത്ത്​ വൈസ് പ്രസിഡൻറ് രജനി ബാബു ആൻ റോസിനു ലഡു നൽകിയാണ് യാത്രയയപ്പ് ഉദ്​ഘാടനം ചെയ്​തത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidAnn Rose TomNairobi trip
News Summary - Ann Rose Tom get covid: Nairobi trip canceled
Next Story