12കാരന് കരൾ മാറ്റിവെക്കാൻ അൻസാർ പൂർവ വിദ്യാർഥിനികളുടെ കൈത്താങ്ങ്
text_fieldsപെരുമ്പിലാവ്: കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 12കാരന് കൈത്താങ്ങായി പെരുമ്പിലാവ് അൻസാർ കോളജ് പൂർവ വിദ്യാർഥികൾ. കൈപ്പുറം പാങ്കുഴി വീട്ടിൽ ഉമ്മറിെൻറ മകൻ മുഹമ്മദ് നജീമിനാണ് പെരുമ്പിലാവ് അൻസാർ കോളജിലെ പൂർവ വിദ്യാർഥി സംഘടന കൈത്താങ്ങാകുന്നത്. ആഴു മുമ്പാണ് നജീമിെൻറ അയൽവാസികളായ സഹപാഠികൾ മുഖേന രോഗാവസ്ഥയെക്കുറിച്ചും ചികിത്സ സഹായ അഭ്യർഥന അപേക്ഷയെക്കുറിച്ചും വിദ്യാർഥിനികളുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വാട്സ്ആപ് വഴി അൻസാർ പൂർവ വിദ്യാർഥിനി പി. ശബ്നമിെൻറ നേതൃത്വത്തിൽ 2014 ബാച്ചിലെ ബി.കോം സി.എ, ബി.കോം ഫിനാൻസ് വിദ്യാർഥിനികളുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ ചികിത്സക്കു വേണ്ട ഫണ്ട് സമാഹരിക്കുകയായിരുന്നു. ആറാം ക്ലാസ് വിദ്യാർഥിയായ നജീം ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരൾ മാറ്റിവെക്കുകയല്ലാതെ ഒരു വഴിയുമില്ലാത്ത അവസ്ഥയാണ്. ഇതിനായി 30 ലക്ഷത്തിലധികം രൂപ ചെലവു വരും. 12കാരെൻറ പിതാവ് തയ്യൽ തൊഴിലാളിയായ ഉമ്മറിന് ചികിത്സച്ചെലവ് താങ്ങാൻ കഴിയാത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ മുഹമ്മദ് നജീം ചികിത്സ ധനസഹായ ജനകീയ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
പിതാവ് ഉമ്മറാണ് നജീമിന് കരൾ പകുത്ത് നൽകുന്നത്. അൻസാർ വിമൻസ് കോളജിൽ നടന്ന ചടങ്ങിൽ കുട്ടികൾ സമാഹരിച്ച 40,000 രൂപ സഹായ സമിതി പ്രസിഡൻറ് കെ.കെ.എ. അസീസിന് അൻസാർ അലുമ്നി അംഗം ഫാത്തിമ കെ. അഹമ്മദ് കൈമാറി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഷാജു മുഹമ്മദുണ്ണി, വൈസ് പ്രിൻസിപ്പൽ ടി. ആരിഫ്, അലുമ്നി അംഗം ഫാത്തിമ്മ കെ. അഹമ്മദ്, ലീഡ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി എം.എ. കമറുദീൻ, വി.പി. സെയ്തു മുഹമ്മദ്, എം.വി. അനിൽകുമാർ, പി. ഉമ്മർ, കെ.പി. ഷാജഹാൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.