കിടക്കട്ടെ, അന്തിക്കാട് പൊലീസിന് ഒരു കുതിരപ്പവൻ
text_fieldsഅന്തിക്കാട്: ബൈക്ക് മറിഞ്ഞ് ബോധരഹിതനായി റോഡിൽ കിടന്ന യുവാവിനെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് അന്തിക്കാട് പൊലീസ്. അന്തിക്കാട് സ്വദേശി അന്തിക്കാട്ട് വീട്ടിൽ സോമെൻറ (45) ജീവനാണ് പൊലീസിെൻറ സമയോചിത ഇടപെടലിൽ തിരികെ കിട്ടിയത്. അന്തിക്കാട്ട് കുളത്തിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. സോമൻ ഓടിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മുഖത്തും നെറ്റിയിലും സാരമായി പരിക്കേറ്റ് രക്തം വാർന്ന് ബോധം നഷ്ടമായ നിലയിലായിരുന്നു സോമൻ.
നാട്ടുകാരും ബന്ധുക്കളും ആംബുലൻസുകൾ വിളിച്ചെങ്കിലും ഓട്ടത്തിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ജനപ്രതിനിധിയായ ശാന്ത സോളമൻ വിവരം അന്തിക്കാട് പൊലീസിനെ അറിയിച്ചു. മിനിറ്റുകൾക്കുള്ളിൽ എത്തിയ പൊലീസ് സോമനെയുമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. ഇതിനിടയിൽ പൊലീസ് ആംബുലൻസുകളുമായി ബന്ധപ്പെട്ടിരുന്നു. വിവരം കിട്ടിയതനുസരിച്ച് ഓട്ടത്തിലായിരുന്ന പെരിങ്ങോട്ടുകരയിലെ സർവ്വതോ ഭദ്രം ആംബുലൻസ് അരിമ്പൂർ ആറാംകല്ലിൽ എത്തി. തുടർന്ന് രോഗിയെ ആംബുലൻസിലേക്ക് മാറ്റി കൃത്യസമയത്ത് ആശുപതിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.
ആശുപത്രിയിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കിയാണ് പൊലീസ് മടങ്ങിയത്. തീവ്രപരിചരണത്തിൽ ചികിത്സയിലുള്ള ഭർത്താവിന് ബോധം തെളിഞ്ഞതായും സംസാരിച്ചതായും അറിയിച്ച സോമെൻറ ഭാര്യ വിജിത സ്റ്റേഷനിലെത്തി സി.പി.ഒ പി.വി വികാസിനും പൊലീസ് ഡ്രൈവർ കമൽ കൃഷ്ണക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.