കോഴി വാങ്ങാൻ പോയയാൾക്കും പൊലീസ് വക ആൻറിജൻ ടെസ്റ്റ്
text_fieldsമാള: ലോക്ഡൗണിൽ കോഴി വാങ്ങാൻ പോയ ചെറുപ്പക്കാരനെ പൊലീസ് ആൻറിജൻ ടെസ്റ്റിന് പറഞ്ഞയച്ചു. പൂപ്പത്തി ഇരട്ടപ്പടി വൈലിക്കുടം മിഥുൻ സേവ്യറിനെയാണ് പൊയ്യ പൂപ്പത്തി ജങ്ഷനിൽ മാള പൊലീസ് തടഞ്ഞത്.
ലോക്ഡൗൺ ദിനത്തിൽ ഇയാൾ പുറത്തിറങ്ങിയതിനെ പൊലീസ് ചോദ്യം ചെയ്തു. താൻ വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയതാണെന്നും രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചതാണെന്നും പറെഞ്ഞങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തില്ല. പകരം പൂപ്പത്തി വായനശാലയിൽ നടക്കുന്ന ആൻറിജൻ ടെസ്റ്റിന് വിധേയനാവാൻ നിർബന്ധപൂർവം പറഞ്ഞയക്കുകയായിരുന്നു.
ലോക്ഡൗൺ ആണെങ്കിലും ചിക്കൻ കടകളും മറ്റും തുറക്കുന്നതുകൊണ്ടു മാത്രമാണ് പുറത്തിറങ്ങിയതെന്ന് മിഥുൻ പറഞ്ഞു. നിരവധി വാഹന യാത്രക്കാരെയും തടഞ്ഞ് ആൻറിജൻ ടെസ്റ്റിന് വിധേയമാക്കിയിരുന്നതായും മിഥുൻ പറയുന്നു. കുഴൂർ പഞ്ചായത്തിൽ വാക്സിനേഷന് വന്നവരെ ടി.പി.ആർ കുറക്കാനായി നിർബന്ധമായും ആൻറിജൻ ടെസ്റ്റ് നടത്തിയതിൽ പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.