Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​ശ​ങ്ക...

ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല; പൂ​ര​ങ്ങ​ൾ​ക്ക് പൊ​ലി​മ കു​റ​യു​മോ?

text_fields
bookmark_border
Elephant Procession
cancel

തൃ​ശൂ​ർ: വെ​ടി​ക്കെ​ട്ടി​ന് കേ​ന്ദ്ര ഏ​ജ​ൻ​സി കൊ​ണ്ടു​വ​ന്ന ക​ർ​ശ​ന മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ന എ​ഴു​ന്ന​ള്ള​ത്തി​ന് കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രി​ത്തി​ല്ലെ​ന്ന് ഹൈ​കോ​ട​തി ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ പൊ​ലി​മ ന​ഷ്ട​മാ​കു​മോ എ​ന്ന ​ആ​ശ​ങ്ക​യി​ൽ ദേ​വ​സ്വ​ങ്ങ​ളും ഉ​ത്സ​വ പ്രേ​മി​ക​ളും. ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ന്റെ കാ​ര്യ​ത്തി​ൽ ഹൈ​കോ​ട​തി മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഒ​രു​വ​ശ​ത്ത് ശ​ക്ത​മാ​കു​മ്പോ​ൾ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ദേ​വ​സ്വ​ങ്ങ​ൾ. ആ​ന എ​ഴു​ന്ന​ള്ളി​പ്പ്, വെ​ടി​ക്കെ​ട്ട്, മേ​ളം എ​ന്ന ചേ​രു​വ​യാ​ണ് തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ മി​ക്ക ഉ​ത്സ​വ​ങ്ങ​ളു​ടേ​യും ആ​ക​ർ​ഷ​ണം.

തൃ​ശൂ​ർ ജി​ല്ല​യി​ൽ ചി​ല പ​ള്ളി പെ​രു​ന്നാ​ളു​ക​ളി​ലും ആ​ന​യും വെ​ടി​ക്കെ​ട്ടു​മെ​ല്ലാം ഒ​ഴി​ച്ച് കൂ​ടാ​നാ​വാ​ത്ത ഘ​ട​ക​ങ്ങ​ളാ​ണ്. ജി​ല്ല​യു​ടെ സാ​മ്പ​ത്തി​ക ഘ​ട​ന​യി​ലും ഉ​ത്സ​വ​ങ്ങ​ൾ​ക്ക് വ​ലി​യ സ്ഥാ​ന​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്താ​ൻ സ​ർ​ക്കാ​രി​ന്റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം പ​ങ്കു​​വെ​ക്കു​ന്ന​ത്. വെ​ടി​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ഏ​ജ​ൻ​സി ‘പെ​സോ’​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ 35 നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. 200 മീ​റ്റ​റാ​ണ് വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന സ്ഥ​ല​വും ഫ​യ​ര്‍ലൈ​നും ത​മ്മി​ലു​ള്ള അ​ക​ല​മാ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

ഫ​യ​ല്‍ലൈ​നും ആ​ളു​ക​ളും ത​മ്മി​ലെ അ​ക​ലം 100 മീ​റ്റ​ര്‍ വേ​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. തൃ​ശൂ​ർ പൂ​ര​ത്ത​ന്റെ വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന തേ​ക്കി​ൻ​കാ​ടി​ൽ ഈ ​ക​ണ​ക്ക് പാ​ലി​ക്കാ​നാ​കി​ല്ല. പു​തി​യ നി​യ​ന്ത്ര​ണം പ്ര​കാ​രം സ്വ​രാ​ജ് റൗ​ണ്ടി​ന്റെ പ​രി​സ​ര​ത്തു​പോ​ലും ആ​ളെ നി​ർ​ത്താ​ൻ ക​ഴി​യി​ല്ല. മ​റ്റ് പ​ല ഉ​ത്സ​വ​ങ്ങ​ൾ​ക്കും സ്ഥ​ല​പ​രി​മി​തി വെ​ടി​ക്കെ​ട്ട് ന​ട​ത്തി​പ്പി​ന് ത​ട​സ്സ​മാ​യി വ​രും. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഇ​ട​പെ​ട​ൽ അ​ട​ക്കം വേ​ണ​മെ​ന്ന് പ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും മു​ന്നോ​ട്ട് പോ​യി​ട്ടി​ല്ല.

ഇ​തി​നി​ടെ​യാ​ണ് ആ​ന എ​ഴു​ന്നു​ള്ളി​പ്പി​ന് ഹൈ​കോ​ട​തി മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്. എ​ഴു​ന്നു​ള്ളി​ക്കു​ന്ന ആ​ന​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം മൂ​ന്ന് മീ​റ്റ​ർ വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം.

ജി​ല്ല​യി​ൽ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ലെ​ല്ലാം എ​ഴു​ന്നു​ള്ള​ത്തി​ന് ഏ​ഴ് ആ​ന​ക​ളി​ല​ധി​കം പ​തി​വാ​ണ്. ആ​റാ​ട്ടു​പു​ഴ​യി​ൽ ല​ഭ്യ​ത​യ​നു​സ​രി​ച്ച് നൂ​റി​ല​ധി​കം ആ​ന​ക​ളെ എ​ഴു​ന്നു​ള്ളി​ച്ച അ​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. ആ​ന​ക​ളെ അ​ടു​ത്ത​ടു​ത്ത് നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ കു​ട​മാ​റ്റം പൊ​ലി​മ​യോ​ടെ ന​ട​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക പ​ല​രും പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​രം ച​ട​ങ്ങാ​ക്കി മാ​ത്രം ചു​രു​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് തി​രു​വ​മ്പാ​ടി ദേ​വ​സ്വം പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഒ​രാ​ന​പ്പു​റ​ത്ത് ശീ​വേ​ലി പോ​ലെ ന​ട​ത്തേ​ണ്ടി വ​രും. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ട​സ്സ​ങ്ങ​ൾ സൃ​ഷ്ടി​ക്കും.​പൂ​ര​ത്തി​ന്റെ ഭം​ഗി​യും പ്രൗ​ഡി​യും ഇ​ല്ലാ​താ​വും.

ത​മി​ഴ്നാ​ട്ടി​ൽ ജ​ല്ലി​ക്കെ​ട്ടി​ന് അ​നു​കൂ​ല​മാ​യി എ​ല്ലാ​വ​രും ഒ​ന്നി​ച്ച് നി​ന്ന പോ​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​നാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് തി​രു​വ​മ്പാ​ടി ദേ​വ​സ്വം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പാ​റേ​മ​ക്കാ​വ് ദേ​വ​സ്വ​വും സ​മാ​ന​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ദേ​വ​സ്വ​ങ്ങ​ളു​ടെ സം​യു​ക്ത യോ​ഗ​വും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ചേ​രു​ന്നു​ണ്ട്. കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡും വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തും.

അ​തി​നി​ടെ നാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​വ​യെ കൊ​ണ്ടു​വ​രാ​നു​ള്ള ദേ​വ​സ്വ​ങ്ങ​ളു​ടെ അ​ട​ക്കം ശ്ര​മ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ ത​ന്നെ​യാ​ണ്.

കൈ​മാ​റ്റ​ത്തി​നു​ള്ള വി​ല​ക്ക് നീ​ങ്ങി​യെ​ങ്കി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​ന​ക​ളെ എ​ത്തി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ അ​നു​മ​തി ന​ൽ​കാ​ത്ത​താ​യി​രു​ന്നു ആ​ദ്യം പ്ര​തി​സ​ന്ധി​യാ​യ​ത്. ഇ​തി​നു​ള്ള സ​മ്മ​ർ​ദം തു​ട​രു​ന്ന​തി​​നി​ടെ ആ​ന​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി സ്റ്റേ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 14നാ​ണ് ആ​ന​ക​ളു​ടെ കൈ​മാ​റ്റ​ത്തി​നു​ള്ള വി​ല​ക്ക് നീ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 16 വ​ർ​ഷ​മാ​യി നി​ല​നി​ന്നി​രു​ന്ന വി​ല​ക്ക് നീ​ങ്ങി​യ​തോ​ടെ നാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്തി​ന് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​വും പി​ന്തു​ണ​യും ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ആ​ന​ക​ളെ എ​ത്തി​ക്ക​ൽ യാ​ഥാ​ർ​ഥ്യ​മാ​കൂ എ​ന്നാ​ണ് ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant procession
News Summary - Anxiety doesn't go away
Next Story