ഭക്ഷ്യധാന്യങ്ങളിൽ കീടനാശിനി പ്രയോഗം: റേഷൻ കടയുടെ അംഗീകാരം റദ്ദാക്കി
text_fieldsതൃശൂർ: ഭക്ഷ്യധാന്യങ്ങളില്‍ കീടനാശിനി പ്രയോഗിച്ചതിനെ തുടർന്ന് ചൊവ്വൂരിലെ 184ാം നമ്പര്‍ റേഷന്‍ കടയുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കി.
എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍നിന്ന് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ അതേ രീതിയില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തണമെന്ന് ലൈസന്‍സികള്‍ക്ക് നിർദേശം നല്‍കിയതായും വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ 10 റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്നെണ്ണത്തിന്റെ സ്ഥിരമായും റദ്ദാക്കി. ജനങ്ങള്‍ക്ക് പി.എച്ച്.എച്ച് കാര്‍ഡിലേക്ക് മാറ്റാനുള്ള അപേക്ഷ സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.