വിയ്യൂർ ജയിൽ മതിൽ കാൻവാസാക്കി കലാകാരന്മാർ
text_fieldsതൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിന്റെ മതിൽ കാൻവാസാക്കി കലാകാരന്മാർ. പെതുചുവരുകൾ വർണാഭമാക്കുക എന്ന ആഹ്വാനവുമായി സാമൂഹിക മാധ്യമങ്ങളിൽ ഒന്നിച്ച കലാകൂട്ടായ്മയായ എക്ലെറ്റിക്ക ട്രൈറ്റ്സ് ആണ് കലാകാരന്മാരെയും വാസ്തുശിൽപികളെയും ഒന്നിച്ച്ചേർത്ത് ജയിൽ ചുമരുകൾ മനോഹരമാക്കിയത്. കോവിഡ് കാലത്തെ വിഹ്വലതകളും പ്രതിസന്ധികളുമാണ് അമ്പതോളം കലാകാരന്മാർ പകർത്തിയത്.
കലയെ സ്വതന്ത്രമാക്കുക എന്ന ആശയത്തിലൂന്നി സാമൂഹിക മാധ്യമങ്ങളിലൂടെ സജീവമായ എക്ലെറ്റിക്ക ട്രൈറ്റ്സ് എന്ന സംഘടനയുടെ ഈ ദൗത്യത്തിന് അക്വാസ്റ്റാർ എന്ന സ്പോൺസറെ ലഭിച്ചു. ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ എ.സി.പി വി.കെ. രാജു മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.