പരിമിതികൾ മറികടന്നുള്ള അസ്മയുടെ വിജയത്തിന് തിളക്കമേറെ
text_fieldsമാള: മേലഡൂർ ഗവ. സമിതി സ്കൂളിൽ നിരവധി വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയെങ്കിലും അസ്നയുടെ വിജയത്തിന് തിളക്കമേറെയാണ്. അന്നമനട എടയാറ്റൂർ കുറ്റിമാക്കൽ ഷിയാസ്-അനീസ ദമ്പതികളുടെ മകളായ അസ്ന സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിതയാണ്. വീൽചെയറിൽ കഴിയുന്ന അസ്നയെ പരീക്ഷക്ക് മാത്രമാണ് രക്ഷിതാക്കൾ സ്കൂളിലെത്തിക്കാറ്.
നാടിനും വീട്ടുകാർക്കും അഭിമാനമായ അസ്ന തന്റെ വിജയത്തിന് ദൈവത്തിനും ഒപ്പം അധ്യാപിക സൗമ്യക്കും മാതാപിതാക്കൾക്കും നന്ദി പറയുന്നു. സിവിൽ സർവിസാണ് അസ്നയുടെ സ്വപ്നം. വേദനകൾക്കിടയിലും ലക്ഷ്യത്തിലേക്ക് എത്തുമെന്ന നിശ്ചയദാർഡ്യം ഈ 15കാരിക്കുണ്ട്. ഇതുവരെയുള്ള എല്ലാ ക്ലാസുകളിലും പരീക്ഷകളിലും ഒന്നാമതായാണ് അസ്ന വിജയിച്ചത്.
ബേപ്പൂർ സുൽത്താൻ ക്വിസ് മത്സരത്തിൽ ഈ മിടുക്കി ഒന്നാമതെത്തിയിരുന്നു. ചിത്രരചന, കഥാരചന, കരകൗശല വസ്തു നിർമാണം എന്നിവയിലൊക്കെ അസ്ന നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൽനിന്ന് സ്വീകരിച്ച അവാർഡ് പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട്. അന്നമനട പഞ്ചായത്ത് പുരസ്കാരം നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.