അക്കിക്കാവ് ജങ്ഷനിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsപെരുമ്പിലാവ്: അക്കിക്കാവ് ജങ്ഷൻ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി. ഇതോടെ കാൽനടക്കാർ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയായി. വിദ്യാർഥികളെയും മറ്റും തെരുവുനായ്ക്കൾ പിന്തുടർന്നപ്പോൾ സമീപ കടകളിലേക്ക് ഓടിക്കയറിയതിനാലാണ് രക്ഷപ്പെട്ടത്. സമീപത്തെ ട്യൂഷൻ സെന്റർ, പരുവക്കുന്ന് മഹല്ല് മദ്റസ എന്നിവയുള്ളതിനാൽ രാവിലത്തെ സമയങ്ങളിൽ കുട്ടികളുടെ വലിയ തിരക്കാണ്.
ജങ്ഷനിലെ പഴഞ്ഞി റോഡിൽ അറവുശാലക്ക് സമീപമാണ് പ്രഭാതം മുതൽ നായ്ക്കൾ തമ്പടിക്കുന്നത്. റോഡിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.