80ാം വയസ്സിൽ ലോകത്തിെൻറ നെറുകയിലേക്ക് സൈക്കിളോടിച്ച ജോസേട്ടൻ തിരിച്ചെത്തി
text_fieldsവടക്കാഞ്ചേരി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഖർദുംഗലയിലേക്ക് 80ാമത്തെ വയസ്സിൽ സൈക്കിൾ മാർഗം പുറപ്പെട്ട അത്താണി സ്വദേശി ജോസേട്ടന് നാടിെൻറ ഊഷ്മള സ്വീകരണം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പൗരസ്വീകരണം. ഈ ഉദ്യമം മറ്റുള്ളവർക്ക് പ്രചോദനമേകിയതിലെ സന്തോഷം എം.പി. ജോസ് മറുപടിപ്രസംഗത്തിൽ പ്രകടിപ്പിച്ചു. സ്പോർട്സ് മേഖലയിലേക്കുള്ള തെൻറ സംഭാവനയാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു.
പ്രായവും യാത്രാമധ്യേ നേരിട്ട ആരോഗ്യപ്രശ്നങ്ങളും വകവെക്കാതെ ലക്ഷ്യം പൂർത്തീകരിക്കാൻ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയമാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പറഞ്ഞു.
ആരോഗ്യകരവും ആത്മസംതൃപ്തിയുള്ളതുമായ ജീവിതം നയിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും സമൂഹത്തിനു സാധിക്കണമെന്ന ലളിതവും മഹത്ത്വപൂർണവുമായ സന്ദേശമാണ് ജോസ് പകർന്നു നൽകുന്നത്. അദ്ദേഹം പകരുന്ന സന്ദേശം ഏറ്റെടുക്കാൻ ഏവർക്കുമാകട്ടെ എന്ന് പ്രത്യാശിക്കുന്നു എന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.