വീട് കയറി ആക്രമണം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
text_fieldsആമ്പല്ലൂർ: അളഗപ്പനഗർ പച്ചളിപ്പുറത്ത് മാരകായുധങ്ങളുമായി നാല് വീടുകളിൽ ആക്രമണം നടത്തിയ കേസിൽ രണ്ട് പ്രതികളെ കൂടി പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പച്ചളിപ്പുറം കിഴക്കൂട്ട് വീട്ടിൽ ചന്ദ്രൻ, കാവല്ലൂർ അയ്യഞ്ചിറ വീട്ടിൽ ആകർഷ് എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പച്ചളിപ്പുറം പള്ളിപ്പാമഠത്തിൽ ഗീത, ചീരമ്പത്ത് ബവിത സുനിൽ, കിഴക്കൂട്ട് ഷീജ പ്രദീപ്, പട്ലിക്കാടൻ പ്രീജു എന്നിവരുടെ വീടുകളാണ് സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്.
കേസിൽ ഒന്നും രണ്ടും പ്രതികളായ അറക്കൽ വിശാഖ്, മുരുകൻ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടിവാളുമായി ആക്രമണം നടത്തിയ സംഘം വീടുകളുടെ ജനൽചില്ലുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സംഭവശേഷം ഒളിവിലായിരുന്നവരാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായത്. പുതുക്കാട് എസ്.എച്ച്.ഒ സജീഷ് കുമാർ, എസ്.ഐ. വിനോദ്, സീനിയർ സി.പി.ഒ സജീവ്, സി.പി.ഒമാരായ ശ്രീജിത്ത്, സിനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.