മെഡിക്കൽ കോളജിൽ ആക്രമണം: യുവാവ് അറസ്റ്റിൽ
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പിതാവ് മരിച്ച സംഭവത്തിൽ പ്രകോപിതനായി ആശുപത്രിയിൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. മെഡിക്കൽ കോളജിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ആശുപത്രി അടിച്ചുതകർക്കുകയും ചെയ്ത കേസിൽ എടക്കഴിയൂർ സ്വദേശി പള്ളത്തുവീട്ടിൽ ഫാസിലിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അപ്രതീക്ഷിതമായി പിതാവ് മരിച്ചത് ഉൾക്കൊള്ളാനാകാതെ യുവാവ് അക്രമാസക്തനാകുകയായിരുന്നു. ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും അക്രമവും സ്വത്തിനുള്ള നാശവും തടയൽ ആക്ട് പ്രകാരവും പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൈയേറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ്.
മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ അനന്തലാലിെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.