ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ വഴി പണം തട്ടാൻ ശ്രമിച്ചയാളെ കണ്ടംവഴി ഓടിച്ച് മുൻ കോളജ് അധ്യാപകൻ
text_fieldsതൃശൂർ: വ്യാജ പ്രൊഫൈൽ വഴി പണം തട്ടാനുള്ള ശ്രമത്തെ പൊളിച്ചടുക്കി, ആവശ്യപ്പെട്ടയാളെ കണ്ടംവഴി ഓടിച്ച് കോളജ് മുൻ അധ്യാപകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം മുൻ മേധാവി ഡോ. സെബാസ്റ്റ്യൻ ജോസഫ് ആണ് തന്നെ കബളിപ്പിക്കാൻ ശ്രമിച്ചയാളെ കുരുക്കിലാക്കിയത്.
ശിഷ്യനും ക്രൈസ്റ്റ് കോളജ് മുൻ ചെയർമാനും ഇപ്പോൾ കൊച്ചിയിൽ എച്ച്.ഡി.എഫ്.സി ബാങ്ക് റീജനൽ മാനേജറുമായ ബിനോയ് ഫിലിപ്പിെൻറ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ചാറ്റ് ചെയ്ത് പണം തട്ടാൻ ശ്രമിച്ചത്. മാധ്യമങ്ങളിൽ ഇത്തരം തട്ടിപ്പ് വാർത്തകൾ വന്നത് ഓർത്തും ശിഷ്യൻ പണമാവശ്യപ്പെട്ട് മെസേജ് അയക്കില്ലെന്ന് അറിയാവുന്നതുകൊണ്ടും ജോസഫ് തട്ടിപ്പുകാരനോട് ചാറ്റ് ചെയ്തു. 25,000 രൂപയായിരുന്നു ആവശ്യപ്പെട്ടത്. മുഷിപ്പിക്കാതെത്തന്നെ അത്ര പണം ഉണ്ടാവില്ലെന്നും കുറച്ച് സംഘടിപ്പിക്കാമെന്നും അറിയിച്ച് അയാളുടെ ഗൂഗ്ൾ പേ നമ്പർ വാങ്ങിയെടുത്തു. നമ്പർ പരിശോധിച്ചതിൽ യു.പിയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. ഇതോടെ താങ്കൾ ഇപ്പോൾ എവിടെയുണ്ടെന്നും എന്ത് ചെയ്യുന്നുവെന്നുമുള്ള തിരിച്ചുള്ള ചോദ്യങ്ങളിൽ തട്ടിപ്പുകാരൻ പതറി. ഉടനെ മെസഞ്ചർ ബ്ലോക്ക് ചെയ്ത് പോവുകയായിരുന്നു.
ഐ.ടി വിദഗ്ധൻ കൂടിയായ സെബാസ്റ്റ്യൻ ജോസഫ് കൂടുതൽ പരിശോധിച്ചപ്പോൾ നിരവധി പേരോട് ഈ സമയത്തുതന്നെ അയാൾ പണം ആവശ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. പൊലീസിൽ പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.