യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsമാള: മാളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുരുതിപ്പാല ആനപാട്ടുവിള നിബിനെയാണ് (പരുന്ത് നിബിൻ-30) മാള പൊലീസ് അറസ്റ്റ് ചെയ്തത്.
പഴൂക്കര ഗുരുതിപ്പാല സ്വദേശി വിശാലിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിശാൽ അപകടനില തരണം ചെയ്തിട്ടില്ല. അഷ്ടമിച്ചിറ മൂന്നമ്പലത്തിനടുത്തായിരുന്നു സംഭവം. ഒന്നിലധികം ക്രിമിനൽ കേസുകളിലെ പ്രതിയാണ് നിബിൻ. ഗുണ്ടകൾ തമ്മിലെ കുടിപ്പകയാണ് കാരണമെന്നറിയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.