Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവധശ്രമം: ഒരാൾ കൂടി...

വധശ്രമം: ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
വധശ്രമം: ഒരാൾ കൂടി അറസ്റ്റിൽ
cancel
camera_alt

ധ​നേ​ഷ്

പീ​ച്ചി: കൊ​മ്പ​ഴ​യി​ലെ ചാ​യ​ക്ക​ട​യി​ൽ​വ​ച്ച് ചാ​യ​ക്ക​ട​ക്കാ​ര​നാ​യ വാ​ണി​യ​മ്പാ​റ സ്വ​ദേ​ശി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വം ചെ​യ്ത കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പീ​ച്ചി അ​മ്പ​ല​കു​ന്ന് സ്വ​ദേ​ശി ഇ​രു​മ്പു​വ​ള​പ്പി​ൽ വീ​ട്ടി​ൽ ധ​നേ​ഷ് (34) ആ​ണ് വ​ധശ്ര​മ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​ത്. കേസിൽ നേരത്തെ എട്ടുപേർ അറസ്റ്റിലായിരുന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 14 നാ​ണ് സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ മൂ​ന്നു​പേ​ർ ചാ​യ​ക്ക​ട​യി​ലേ​ക്ക് വ​ന്ന് സി​ഗ​ര​റ്റ് ചോ​ദി​ക്കു​ക​യും സി​ഗ​ര​റ്റ് കൊ​ടു​ക്കാ​ൻ വൈ​കി​യ​തി​ൽ ചാ​യ​ക്ക​ട​ക്കാ​ര​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി പോ​കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നി​ട് എ​ട്ടോ​ളം പേ​ർ ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്ന് ക​ട ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ക​ട​യു​ട​മ​യെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പീ​ച്ചി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ തൃ​ശൂ​ർ വെ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്. ധ​നേ​ഷി​നെ​തി​രെ പീ​ച്ചി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ഴും മ​ണ്ണു​ത്തി കൊ​ട​ക​ര, വ​ട​ക്കാ​ഞ്ചേ​രി, ഒ​ല്ലൂ​ർ, എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​രോ കേ​സും നി​ല​വി​ലു​ണ്ട്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ര​ളി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​നോ​ജ്, ദി​ലീ​പ് നി​ധീ​ഷ്, വി​പി​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsArrest
News Summary - Attempted murder: One more arrested
Next Story