ഭാരത് ജോഡോ യാത്ര: ബൈക്ക് റാലിക്ക് സ്വീകരണം
text_fieldsതൃശൂർ: ഭാരത് ജോഡോ പദയാത്രയുടെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ നയിക്കുന്ന ബൈക്ക് റാലിക്ക് തൃശൂരിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. പദയാത്ര മോദിയുടെ ദുർഭരണം അവസാനിപ്പിക്കാനുള്ള അന്തിമ പോരാട്ടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ കോർപറേഷൻ ഓഫിസിന് മുന്നിൽ നടത്തിയ ചടങ്ങിൽ ജില്ല പ്രസിഡന്റ് ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രാവൺ റാവു, പി.എൻ. വൈശാഖ്, സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. പ്രമോദ്, ശോഭ സുബിൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജോബിൻ ജേക്കബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജീവൻ കുരിയച്ചിറ, കല്ലൂർ ബാബു, എം.എൽ. ബേബി, കോർപറേഷൻ കൗൺസിലർ വിനീഷ് തയ്യിൽ എന്നിവർ പങ്കെടുത്തു.
ജില്ല അതിർത്തിയായ ചെറുതുരുത്തിയിൽ ഷാഫി പറമ്പിൽ എം.എൽ.എയെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ജനീഷ് കുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബ്ലോക്ക് പ്രസിഡൻറ് രാഹുൽ സൂര്യ, വിനോദ് ചേലക്കര, കെ. അലവി, ഡി.സി.സി ജനറൽ സെക്രട്ടറി ജോണി മണിച്ചിറ, ചേലക്കര ബ്ലോക്ക് പ്രസിഡൻന്റ് ടി.എൻ. കൃഷ്ണൻ, വള്ളത്തോൾ നഗർ ബ്ലോക്ക് പ്രസിഡന്റ് കെ. നാരായണൻകുട്ടി, കോൺഗ്രസ് നേതാക്കളായ ഒ.യു. ബഷീർ, കെ.എ. മുഹിയുദ്ദീൻ. ടി.കെ. വാസുദേവൻ, കെ. പ്രേമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.