സി.പി.ഐ നേതാവിന്‍റെ സ്മാരക സ്തൂപത്തിൽ കരിഓയിൽ പ്രയോഗം; ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
text_fieldsഅന്തിക്കാട്: ചെത്തുതൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) നേതാവും സി.പി.ഐയുടെ പഴുവിൽ പ്രദേശത്തെ ജനകീയ നേതാവുമായിരുന്ന എൻ.യു. ഗംഗാധരന്‍റെ പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് കിഴക്കുള്ള സ്മാരക സ്തൂപം കരിഓയിൽ ഒഴിച്ച് വികൃതമാക്കിയ കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ ചാരമ്പത്ത് അഭിനവ് (20), കീറ്റിക്കൽ ജോസ് മോൻ (25) എന്നിവരാണ് പിടിയിലായത്.
ഈമാസം ഏഴിന് രാത്രിയായിരുന്നു സംഭവം. പരാതിപ്രകാരം അന്തിക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രദേശത്തെ സി.സി.ടി.വി കാമറകളും പരിശോധിച്ചിരുന്നു.
സാമൂഹിക വിരുദ്ധർ യുവജന സംഘടനയിൽ കടന്നുകയറി പ്രദേശത്തെ രാഷ്ട്രീയ സൗഹാർദവും സമാധാന അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്നതും സി.പി.ഐയുടെ പ്രദേശത്തെ വളർച്ചയിൽ വിളറിപൂണ്ട് പാർട്ടിക്കെതിരെ സാമൂഹിക വിരുദ്ധരെ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും സി.പി.ഐ കുറുമ്പിലാവ് ലോക്കൽ സെക്രട്ടറി എ.ബി. ജയപ്രകാശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.