സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ 'രക്തദാന സഹന സമര'വുമായി ജീവനക്കാർ
text_fieldsതൃശൂർ: കോവിഡ്കാലത്ത് ജീവനക്കാരെയും രോഗികളെയും ഒരുപോലെ ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ 'രക്തദാന സഹന സമര'വുമായി ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു). ബുധനാഴ്ച മുതൽ 15 വരെ ജനറൽ ആശുപത്രി, ഐ.എം.എ, കുന്നംകുളം മലങ്കര മിഷൻ ആശുപത്രി എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ രക്തം ദാനം ചെയ്ത് സമരത്തിൽ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ.എഫ്. ഡേവീസും അസോസിയേഷൻ ജില്ല സെക്രട്ടറി സ്റ്റാലിൻ ജോസഫും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ്കാലത്ത് ലാഭത്തിലെ കുറവ് മറികടക്കാൻ ചികിത്സ നിരക്കുകൾ കൂട്ടിയപ്പോൾ മറുഭാഗത്ത് ജീവനക്കാരെ കുറക്കുകയും അവശേഷിക്കുന്നവരുടെ ജോലി സമയം കൂട്ടുകയും ചെയ്തു.കോവിഡിനു മുമ്പുള്ള ശരാശരി വരുമാനം ഉണ്ടായിട്ടും പല മാനേജ്മെൻറുകളും മുഴുവൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നില്ല.
സമരം ബുധനാഴ്ച കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം. അനിൽ കുമാറും 15ന് സമാപനം സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഷാജനും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.ബി. നന്ദനൻ, എം.ഡി. സുമ, ഗീത വിശ്വംഭരൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.